കോവിഡ് വ്യാപനം: വീടിന് പുറത്തിറങ്ങുമ്പോൾ ഇരട്ട മാസ്ക് നിർബന്ധമാണെന്ന് മുഖ്യമന്ത്രി
May 1, 2021, 17:28 IST
തിരുവനന്തപുരം: (www.kvartha.com 01.05.2021) സംസ്ഥാനത്ത് ജനിതകമാറ്റം വന്ന വൈറസുകള്‍ വ്യാപകമായ സാഹചര്യത്തില്‍ വീടിന് പുറത്തെവിടേ പോകുമ്പോഴും ഇരട്ട മാസ്ക് നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സര്‍ജികല്‍ മാസ്‌കും, അതിനു മുകളില്‍ തുണി മാസ്‌കും ധരിക്കണം. അതോടൊപ്പം, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താല്‍ രോഗബാധ വലിയ തോതില്‍ തടയാന്‍ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളില്‍ മാസ്‌കുകളുടെ ഉപയോഗം കര്‍ക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നുവെന്ന് പഠനഫലങ്ങള്‍ വ്യക്തമാക്കുന്നത്.
സിനിമാ സാംസ്‌കാരിക മേഖകളിലെ പ്രമുഖരും മത മേലധ്യക്ഷരും രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും, മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ മാസ്‌കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണം. ഓഫീസുകളില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. മുന്നറിയിപ്പും താകീതും നല്‍കിയിട്ടും ഗൗരവം ഉള്‍ക്കൊള്ളാത്ത സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Keywords: News, Thiruvananthapuram, Kerala, State, Pinarayi Vijayan, Mask, Chief Minister, COVID-
19, Corona, Double mask mandatory: Pinarayi Vijayan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.