കേസില്‍ കു­ടു­ക്കി പാര്‍­ട്ടി­യെ നി­ശ­ബ്ദ­മാ­ക്കാ­മെ­ന്ന് ക­രു­തേണ്ട: കോടിയേരി

 


കേസില്‍ കു­ടു­ക്കി പാര്‍­ട്ടി­യെ നി­ശ­ബ്ദ­മാ­ക്കാ­മെ­ന്ന് ക­രു­തേണ്ട: കോടിയേരി
തി­രു­വ­ന­ന്ത­പുരം: പ്രതിപക്ഷ നേതാവും പാര്‍ട്ടി സെക്രട്ടറിയും ഉള്‍പെടെയുള്ളവരെ കേസില്‍ കുടുക്കി സി.പി.എമ്മിന്റെ വായ മൂടിക്കെട്ടാമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മോഹിക്കേണ്ടെ­ന്നു പ്ര­തി­പ­ക്ഷ ഉ­പ­നേ­താവ് കോടിയേരി ബാലകൃഷ്­ണന്‍.

ജനുവരി ഒന്നിന് സി.പി.എം. ആരംഭിക്കുന്ന ഭൂസമരത്തിനു മുന്നോടിയായുള്ള തെക്കന്‍ മേഖലാ ജാഥയുടെ ഉദ്ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാഥാ ക്യാപ്റ്റന്‍ ഇ.പി. ജയരാജനു കൊടി കൈമാറി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ജാഥ ഉദ്ഘാടനം ചെയ്തു.

വി.എസ്. അച്യുതാനന്ദനെതിരായ കേസ് ഏതു തരത്തിലുള്ളതാണെന്നു ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നു കോടിയേരി പറഞ്ഞു. ഇതേ വിജിലന്‍സിനെ ഉപയോഗിച്ചാണു ലാവ്‌ലിന്‍ കേസ് ഉമ്മന്‍ചാണ്ടി കുത്തിപ്പൊക്കിയത്. പക്ഷേ, അന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോള്‍ സിബിഐയെ ആശ്രയിച്ചു. കേന്ദ്ര സര്‍ക്കാരിനു സിബിഐയാണ് ഉപകരണമെങ്കില്‍, ഇവിടെ വിജിലന്‍സാ­ണ്.

ഭൂപരിഷ്‌കരണം അട്ടിമറിക്കാനും വന്‍കിടക്കാര്‍ക്കു ഭൂമി വന്‍തോതില്‍ കൈമാറാനും സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ചെറുത്തു തോല്‍പ്പിക്കാനാണു സിപിഎമ്മിന്റെ ഭൂസമരം. ഒരുലക്ഷം പേരെ അണിനിരത്തും. ഇവരില്‍ ആരെ അറസ്റ്റ് ചെയ്താലും ജാമ്യമെടുക്കില്ല. ഇത്രയും പേരെ ഏതു ജയിലില്‍ ഉമ്മന്‍ചാണ്ടി അടയ്ക്കുമെന്നു നോക്കട്ടെ -കോടിയേ­രി ന­യം വ്യ­ക്ത­മാക്കി.

Keywords: Secretary,Case, Kodiyeri Balakrishnan, Thiruvananthapuram, Chief Minister, Umman Chandi, Inauguration, V.S Achuthanandan, Vigilance case, Land Issue, CPM, Arrest, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia