SWISS-TOWER 24/07/2023

മതേതരവാദിയാണെന്നതിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: ഉമ്മന്‍ചാണ്ടി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.10.2015) രാഷ്ട്രീയത്തിലോ ഭരണത്തിലോ വര്‍ഗീയതയെയും വിഭാഗീയതയെയും വളര്‍ത്താന്‍ കൂട്ടുനില്‍ക്കാത്ത തനിക്ക് മതേതരവാദിയാണെന്നതിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ആര്‍.എസ്.എസിനെയും ബി.ജെ.പിയെയും അവര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയെയും പല്ലും നഖവും ഉപയോഗിച്ച് പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയല്ല, കോണ്‍ഗ്രസാണ്. യു.ഡി.എഫിനെതിരേ കേരളത്തില്‍ ബി.ജെ.പി നടത്തുന്ന ന്യൂനപക്ഷ പ്രീണന ആരോപണം അതേപടി ആവര്‍ത്തിക്കുന്ന പിണറായി രാഷ്ട്രീയ ലാഭത്തിനുവേണ്ടി വര്‍ഗീയതയെ പലപ്പോഴും താലോലിച്ച കാര്യം മറന്നുപോകരുത്. തെരഞ്ഞെടുപ്പില്‍ താല്‍കാലിക രാഷ്ട്രീയ ലാഭത്തിനുവേണ്ടി വര്‍ഗീയതയെ മാറിമാറി പുണര്‍ന്നിട്ടുള്ള സി.പി.എമ്മിന്റെ അവസരവാദ രാഷ്ട്രീയത്തില്‍ നിന്നും ഇപ്പോഴും അവര്‍ പിന്മാറിയിട്ടില്ലെന്നാണ് പിണറായിയുടെ പ്രസ്താവന തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എസ്.എന്‍.ഡി.പി എന്ന മതേതര പ്രസ്ഥാനത്തെ ആര്‍.എസ്.എസിന് അടിയറവു വെക്കാന്‍ ശ്രീനാരായണീയര്‍ ഒരിക്കലും സമ്മതിക്കുകയില്ലെന്നാണ് തന്റെ വിശ്വാസം. ബി.ജെ.പി സഖ്യവും അതിന്റെ നേതൃത്വത്തിലുള്ള മൂന്നാം മുന്നണിയുമൊക്കെ പ്രഖ്യാപിച്ച വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയുടെ നേതൃയോഗം കഴിഞ്ഞപ്പോള്‍ മതേതര മുന്നണി ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ചത് ഇതിനുള്ള തെളിവാണ്. സി.പി.എമ്മില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള പ്രവര്‍ത്തകരുടെ ചോര്‍ച്ചയും എസ്.എന്‍.ഡി.പിയെ എതിര്‍ക്കാന്‍ ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയതില്‍ സി.പി.എമ്മിനെതിരേ ശക്തിപ്പെട്ട അമര്‍ഷവുമാണ് പിണറായിയെ അസ്വസ്ഥനാക്കുന്നത്. പിണറായി തന്റെ പേരില്‍ ഉന്നയിക്കുന്ന ആരോപണം കേരളത്തിലെ മതേതര വിശ്വാസികള്‍ വിശ്വസിക്കുകയില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

മതേതരവാദിയാണെന്നതിന് പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല: ഉമ്മന്‍ചാണ്ടി

Keywords: Oommen Chandy, UDF, Election-2015, Kerala, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia