യുഡിഎഫിന്റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ട;പിള്ളയെ വേദനിപ്പിക്കില്ല: മുഖ്യമന്ത്രി
Jan 28, 2015, 13:10 IST
തിരുവനന്തപുരം: (www.kvartha.com 28/01/2015) യുഡിഎഫിന്റെ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് വിപുലീകരിക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം യു ഡി എഫില്‍ നിന്നും ഒരു കക്ഷിയും എല്‍ ഡി എഫിലേക്ക് പോകുമെന്നു കരുതേണ്ട. എല്‍ ഡി എഫില്‍ നിന്നുമാണ് കക്ഷികള്‍ യു ഡി എഫിലേക്ക് വരുന്നത്. ബാലകൃഷ്ണ പിള്ളയുടെ കാര്യത്തില്‍ 28 നു ശേഷം കാണാമെന്ന് പറഞ്ഞത് അദ്ദേഹത്തെ വേദനിപ്പിക്കാനല്ലെന്നും ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
അടച്ചിട്ട ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാനായി ധനമന്ത്രി കെ എം മാണി ഒരുകോടി രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നതായി താന്‍ പറഞ്ഞിട്ടില്ല. അതേസമയം മാണി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് ഹൈക്കോടതി തന്നെ പറഞ്ഞുകഴിഞ്ഞു. മുന്‍ എംഎല്‍എ എ.വി.താമരാക്ഷന്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി. വിജിലന്‍സ് അന്വേഷണം പോരെന്ന് കാട്ടിയാണ് താമരാക്ഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മാണിക്കെതിരെയുള്ള കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ ആവശ്യം മന്ത്രിസഭ തള്ളി.
കോഴ വാങ്ങിയെന്നുള്ളതിന് ബാറുടമകള്‍ കൂടുതല്‍ ശബ്ദരേഖ പുറത്ത് വിടാനിരിക്കെ മാണിക്കെതിരായ പരാതി അടിസ്ഥാനരഹിതമാണെന്ന നിലപാടില്‍ തന്ന ഉറച്ച് നില്‍ക്കുകയാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന ഏജന്‍സി കേസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നുമാണ് വി എസ് ആവശ്യപ്പെട്ടത്.
പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തിങ്കളാഴ്ചയ്ക്കകം ലൈസന്‍സ് നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read: ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബസ് കണ്ടക്ടര്‍ക്കു ജീവപര്യന്തം തടവ്
Keywords: Thiruvananthapuram, Allegation, UDF, R.Balakrishna Pillai, K.M.Mani, Chief Minister, High Court of Kerala, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.