തിരുവഞ്ചൂര്‍ അല്‍പനാകരുതെന്ന് കെ. സുധാകരന്‍

 


കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചതായി കെ സുധാകരന്‍ എം.പി. ടി.പി കേസിന്റെ അന്വേഷണം പാതിവഴിയില്‍ ഉപേക്ഷിച്ച പോലെയാണ്.

പി മോഹനന്‍ മാസറ്ററെ അറസ്റ്റ് ചെയ്തതിനു ശേഷം കേസില്‍ ഉള്‍പെട്ട മറ്റ് പ്രതികളെ കണ്ടുപിടിക്കാന്‍ ആഭ്യന്തര മന്ത്രാലയം തയാറായിട്ടില്ലെന്നും സുധാകരന്‍ ആരോപിച്ചു.

ഇത് കേസില്‍ ഉള്‍പെട്ട ഉന്നതരെ സഹായിക്കാനാണെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് അട്ടിമറിയില്‍ പങ്കില്ലെന്നും അവര്‍ മേലുദ്യോഗസ്ഥരുടെ ആജ്ഞകള്‍ പാലിക്കുക മാത്രമാണ് ചെയ്തതെന്നും സുധാകരന്‍ വ്യക്തമാക്കി.

ടി.പി യുടെ കൊലപാതകം ഗൂഢാലോചനയുടെ ഫലമാണെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും കെ.സുധാകരന്‍ ആഞ്ഞടിച്ചത്.

ടി.പി കൊലക്കേസില്‍ സി.പി.എമ്മിനെ സംരക്ഷിക്കുന്ന നടപടികളാണ് തിരുവഞ്ചൂരും ആഭ്യന്തര മന്ത്രാലയവും സ്വീകരിച്ചത്. പാര്‍ട്ടിക്ക് വേണ്ടാത്ത മന്ത്രിക്ക് ഒരിക്കലും നിലനില്‍പ്പില്ല. ടി.പി കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുവരുന്ന മോഹനന്‍ മാസറ്ററെ ജയില്‍ ചട്ടം ലംഘിച്ച് 10 എംഎല്‍എമാരാണ് ജയിലില്‍ ചെന്ന് കണ്ടത്.

പ്രതികളെ കാണാന്‍ ജയില്‍ സൂപ്രണ്ടിന്റെ പ്രത്യേക അനുമതി വേണമെന്നിരിക്കെയാണ് എം.എല്‍.എ മാരുടെ സന്ദര്‍ശനം. മാത്രമല്ല അടുത്തിടെ മോഹനന്‍ മാസ്റ്റര്‍ കോടതിയില്‍ ഹാജരായി തിരിച്ചുവരുന്ന വഴി ഭാര്യ രാധിക എം.എല്‍.എയെ റസ്‌റ്റോറന്റില്‍ വെച്ച് പോലീസ് അകമ്പടിയോടെ കാണുകയുണ്ടായി.

എന്നാല്‍ ഇതൊക്കെ  ചൂണ്ടിക്കാട്ടുമ്പോള്‍ പരിഹാസത്തോടെയാണ്  തിരുവഞ്ചൂര്‍ പ്രതികരിക്കുന്നത്. മാത്രമല്ല ടി.പി വധക്കേസ് രണ്ട് ഘട്ടമായി തിരിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തോട് തിരുവഞ്ചൂരിനോട് തനിക്കുള്ള അതൃപ്തി തുറന്നു പറഞ്ഞിട്ടുണ്ടെന്നും സുധാകരന്‍ വ്യക്തമാക്കി.

ആഭ്യന്തര മന്ത്രിയായതോടെ തിരുവഞ്ചൂര്‍ അല്‍പ്പനാവരുതെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. തനിക്ക് മന്ത്രിയാകാത്തതില്‍ മോഹഭംഗം ഒട്ടുമില്ല. കാരണം തിരുവഞ്ചൂര്‍ ഇപ്പോഴാണ് മന്ത്രി സ്ഥാനത്തിരിക്കുന്നത്. ഞാന്‍ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ മന്ത്രി ആയവനാണ്.

തിരുവഞ്ചൂര്‍ അല്‍പനാകരുതെന്ന് കെ. സുധാകരന്‍രാഷ്ട്രീയത്തില്‍ വ്യക്തിപരമായി തനിക്ക് ഇനി അധികം ആഗ്രഹങ്ങളൊന്നും തന്നെയില്ല. മാത്രമല്ല  പാര്‍ട്ടി ഏല്‍പിച്ച ഉത്തരവാദിത്വം ഏറ്റെടുത്ത് ഭംഗിയായി നടത്തുക എന്നതാണ് തന്റെ കര്‍മമെന്നും അതുകൊണ്ട് തനിക്ക് മന്ത്രിയാകാത്തതില്‍ മോഹഭംഗമില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

അല്‍പ്പന് അര്‍ത്ഥം കിട്ടിയാല്‍ അര്‍ധരാത്രി കുടപിടിക്കും എന്ന പഴമൊഴി തിരുവഞ്ചൂരിന്റെ കാര്യത്തില്‍ ശരിയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ടി.പി വധക്കേസിലെ പ്രതികള്‍ ജയിലില്‍ വെച്ച് ഫെയ്‌സ്ബുക്കും മൊബൈല്‍ഫോണും ഉപയോഗിച്ച വാര്‍ത്തയ്‌ക്കെതിരെയും കെ.സുധാകരന്‍ തിരുവഞ്ചൂരിനെതിരെ  പ്രതികരിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
മികച്ച ഇ-മണല്‍ സംവിധാനം: മുഖ്യമന്ത്രിയുടെ ഇന്നവേഷന്‍ അവാര്‍ഡ് ജില്ലാ കലക്ടര്‍ ഏറ്റുവാങ്ങി

Keywords:  Kannur, T.P Chandrasekhar Murder Case, Police, Thiruvanchoor Radhakrishnan, K.Sudhakaran, Arrest, Accused, Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia