Donated houses | ദുരിതം പെയ്തിറങ്ങിയവര്‍ക്ക് ആസ്റ്ററിന്റെ സാന്ത്വന സ്പര്‍ശം; പ്രളയ ദുരിതബാധിതര്‍ക്ക് വീടുകള്‍ കൈമാറി, ഹൃദയപക്ഷ വേദിയില്‍
Aug 27, 2022, 15:27 IST
-സൂപ്പി വാണിമേല്‍
തിരുവനന്തപുരം: (www.kvartha.com) കേരളം ദുരിതം അനുഭവിച്ച 2018ലെ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട 255 കുടുംബങ്ങള്‍ക്ക് ആസ്റ്റര്‍ ഡിഎം ഹെൽത് കെയറിന്റെ സാമൂഹ്യ സേവന വിഭാഗമായ ആസ്റ്റർ വോളന്റീയേർസ് റീബിൾഡ് കേരളയുമായി ചേർന്ന് നിര്‍മിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. മസ്‌കറ്റ് ഹോടെലില്‍ ഒരുക്കിയ ചടങ്ങ് സ്വരലയത്തിലൂടെ ഹോളിന്റെ സിംഫണി പേര് അന്വര്‍ഥമാക്കി. ഗവര്‍ണറും മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഒരേ വേദിയില്‍ ഹൃദയപക്ഷമായി. തെരഞ്ഞെടുത്ത ഏതാനും ഗുണഭോക്താക്കള്‍ക്ക് ചടങ്ങില്‍ വീടിന്റെ താക്കോല്‍ കൈമാറി.
അന്യന്റെ സങ്കടങ്ങള്‍ അറിഞ്ഞ് സഹായിക്കുമ്പോഴാണ് നമുക്ക് സന്തോഷവും സമാധാനവും ലഭിക്കുന്നതെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രളയ ദുരന്തം വെല്ലുവിളി ഉയര്‍ത്തിയ കാലത്തെ ഗള്‍ഫ് സന്ദര്‍ശനത്തിലെ അനുഭവം വിവരിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ കണ്ഠമിടറി. അന്ന് പ്രസംഗം കഴിഞ്ഞിറങ്ങിയ തന്നെ ചേര്‍ത്ത് പിടിച്ച് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പകര്‍ന്ന സാന്ത്വനമാണ് സതീശന്‍ അനുസ്മരിച്ചത്.
വര്‍ഷങ്ങളുടെ അധ്വാനഫലമായി പണിത വീടുകള്‍ പ്രളയം നിമിഷങ്ങള്‍ക്കുള്ളില്‍ തകരുന്ന രംഗത്തിന് സാക്ഷിയാകേണ്ടിവന്നവര്‍ക്ക് പാര്‍പ്പിടം ഒരുക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍ കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസീന്‍ പ്രസംഗിച്ചു.
പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്കെയര്‍ 2.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു. ചടങ്ങിൽ ആസ്റ്റർ ഹോംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www(dot)asterhomes(dot)org ലോഞ്ചിങ്ങും നടന്നു. വീടുകൾ നിർമിക്കാനായി പിന്തുണച്ച വ്യക്തികൾ, എൻജിഒകൾ, അസോസിയേഷനുകൾ, ആസ്റ്റർ ഹോംസ് പദ്ധതിയുടെ ഗുണഭോക്താക്കൾ തുടങ്ങിയവരുടെ വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാകും.
വീടുകൾ നഷ്ടപ്പെട്ടവരിൽ, സ്വന്തമായി ഭൂമിയുള്ളവർക്ക് അതേ ഇടങ്ങളിൽ തന്നെ വീട് വെച്ചുനൽകുകയും, ഭൂമിയില്ലാത്തവർക്ക് സുമനസുകൾ സൗജന്യമായി നൽകിയ ഭൂമിയിൽ ക്ലസ്റ്റർ ഭവനങ്ങളും പ്രളയത്തിൽ ഭാഗികമായി തകർന്ന വീടുകൾ പുതുക്കി പണിതു നൽകുകയുമാണ് ചെയ്തത്. 2018 സെപ്റ്റംബറിലായിരുന്നു ആസ്റ്റർ ഹോംസ് പദ്ധതി പ്രഖ്യാപിച്ചത്. 15 കോടി രൂപ ചിലവഴിച്ചാണ് 255 വീടുകളുടെ നിർമാണം പൂർത്തിയാക്കിയത്. ഇതിൽ 60 ആസ്റ്റർ ജീവനക്കാർ ചേർന്ന് 2.25 കോടി രൂപ ചിലവിട്ട് നിർമിച്ചു നൽകിയ 45 വീടുകളുമുണ്ട്.
വര്‍ഷങ്ങളുടെ അധ്വാനത്തിന്റെ ഫലമായി പണിത വീടുകള്‍ നിമിഷ നേരത്തില്‍ തകർന്ന് പോകുന്നത് കണ്ട് നിസഹായരായി നില്‍ക്കേണ്ടി വന്നവര്‍ക്ക് സുരക്ഷിതമായ വീടുകള്‍ തിരിച്ചു നല്‍കാനാകുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. പ്രകൃതി കലിതുള്ളിയ ആ നാളുകളില്‍ നൂറ് കണക്കിന് ആളുകളാണ് മരണപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് വീടുള്‍പെടെ ഒരു ആയുസിന്റെ സമ്പാദ്യമെല്ലാം നഷ്ടമായി. ജീവിതം ഒന്നില്‍ നിന്ന് കെട്ടിപ്പടുക്കാന്‍ പിന്തുണ ആവശ്യമുള്ളവരുടെ ഒപ്പം നില്‍ക്കുക എന്നത് 1987 മുതല്‍ ആസ്റ്ററിന്റെ ഡിഎന്‍എയില്‍ അലിഞ്ഞു ചേര്‍ന്ന മൂല്യമാണ്. പ്രളയകാലത്ത് സംസ്ഥാന സര്‍കാരിന്റെ പിന്തുണയോടെ ഒറ്റപ്പെട്ടയിടങ്ങളില്‍ ദുരിതാശ്വാസവും വൈദ്യസഹായവും നല്‍കുന്നതിന് ആസ്റ്റര്‍ വോളന്റിയേഴ്സ് ടീം രംഗത്തുണ്ടായിരുന്നു.
പ്രളയബാധിതരുടെ പുനരധിവാസത്തിനായി 2018 ല്‍ മുഖ്യമന്ത്രി റീബില്‍ഡ് കേരള പ്രഖ്യാപിച്ച ആദ്യ നാളുകളില്‍ തന്നെ ആസ്റ്റര്‍ വീടുകള്‍ വച്ചു നല്‍കുമെന്ന് ഉറപ്പ് നല്‍കിയതാണ്. ആ വാക്കാണ് ഇപ്പോള്‍ യാഥാർഥ്യമായിരിക്കുന്നത്. ഇതൊട്ടും ചെറിയ ദൗത്യം ആയിരുന്നില്ല. എന്നാല്‍ സമാന ചിന്താഗതിക്കാരായ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണയോടെയും, ആസ്റ്റര്‍ വോളന്റിയര്‍മാരുടെ സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് ബൃഹത്തായ ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായത്. ഗവര്‍ണര്‍ 255 വീടുകളുടെ താക്കോല്‍ അതിന്റെ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്ന ഈ നിമിഷം ഒരു വലിയ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്നും ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
മഹാപ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും, പിന്നീട് പ്രളയാനന്തര പദ്ധതിയായ റീ ബില്‍ഡ് കേരളയ്ക്കും പിന്തുണയറിച്ച് ആദ്യഘട്ടത്തില്‍ തന്നെ രംഗത്തെത്തിയ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയര്‍. അമ്പത്തിനാലായിരത്തിലധികം ആളുകളെയായിരുന്നു മഹാപ്രളയം ബാധിച്ചത്. നാനൂറിലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിരുന്നു. ആസ്റ്ററില്‍ നിന്നുള്ള ഇരുന്നൂറിലധികം മെഡികല്‍, നോണ്‍ മെഡികല്‍ വോളന്റീയർസ് ആയിരുന്നു അന്ന് പ്രളയബാധിത മേഖലകളില്‍ സേവനരംഗത്ത് ഉണ്ടായിരുന്നത്. ആസ്റ്റര്‍ വോളന്റിയേഴ്സ് ഗ്ലോബല്‍ പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ ആസ്റ്റര്‍ ഡിസാസ്റ്റര്‍ സപോര്‍ട് ടീം രൂപീകരിച്ചായിരുന്നു വയനാട്, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. മെഡികല്‍ ക്യാംപുകൾ, അവശ്യ മരുന്നുകളുടെ വിതരണം, രോഗപരിശോധന തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളായിരുന്നു ആസ്റ്റര്‍ വോളന്റിയേഴ്സ് നടത്തിയത്.
ആസ്റ്റര്‍ ഡിഎം ഹെല്‍ത് കെയറിന്റെ സിഎസ്ആര്‍ വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സ് ജീവകാരുണ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പെടാറുണ്ട് . അടുത്തിടെ അസമിലെ വെള്ളപ്പൊക്കത്തില്‍ സില്‍ച്ചാര്‍ ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ വൈദ്യസഹായം അടക്കം എത്തിക്കാന്‍ ആസ്റ്റര്‍ വോളന്റിയേഴ്സിന് സാധിച്ചു. സമീപകാലത്ത് യുഎഇയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോഴും അവര്‍ സേവനരംഗത്തുണ്ടായിരുന്നു. നിര്‍ധനരായ കുട്ടികളുടെ കരള്‍മാറ്റ ശസ്ത്രക്രിയ ഉള്‍പെടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ആസ്റ്റര്‍ വോളന്റിയേഴ്‌സ് നടത്തിക്കൊണ്ടിരിക്കുന്നത്.

Keywords: Latest-News, Kerala, Thiruvananthapuram, Top-Headlines, Hospital, House, Minister, Governor, V.D Satheeshan, Arif Mohammad Khan, Aster MIMS, P. Rajeev, Azad Moopen, Aster Homes 255, Aster donated houses.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.