തെരുവ് നായ്ക്കളോട് വീണ്ടും ക്രൂരത; പറവൂരില്‍ ഒരു മാസം മാത്രം പ്രായമായ ഏഴ് നായ്ക്കുട്ടികളെ ചുട്ടുകൊന്നു; 2 സ്ത്രീകള്‍ക്കെതിരെ പരാതി
Sep 6, 2021, 14:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 06.09.2021) തെരുവ് നായ്ക്കളോട് വീണ്ടും ക്രൂരത. പറവൂരില്‍ ഒരു മാസം മാത്രം പ്രായമായ ഏഴ് നായ്ക്കുട്ടികളെ ചുട്ടുകൊന്നു. സംഭവത്തില്‍ തള്ളനായയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. പറവൂര്‍ മാഞ്ഞാലി ഡയമണ്ട് മുക്കിലാണ് സംഭവം. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
പ്രസവശേഷം കുഞ്ഞുങ്ങളുമായി തള്ള നായ സമീപത്തെ വീട്ടിലാണ് കിടന്നിരുന്നത്. ഇത് ശല്യമായി മാറുന്നുവെന്ന് വീട്ടിലെ ആളുകള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് നായ്കുട്ടികള്‍ക്ക് തീയിടുകയായിരുന്നു. പൊള്ളലേറ്റ നായ്ക്കുഞ്ഞുങ്ങള്‍ അപ്പോള്‍ തന്നെ ചത്തതായാണ് വിവരം. നായ്ക്കുട്ടികളെയും കൊണ്ട് തീവെച്ച സ്ത്രീകള്‍ നടന്ന് പോകുന്നത് കണ്ടിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.
സംഭവത്തില്‍ തള്ള നായയുടെ ചെവിയിലും പുറത്തും പൊള്ളലേറ്റിട്ടുണ്ട്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിയ്ക്കുന്ന ദയ എന്ന സംഘടനയുടെ പ്രതിനിധികള്‍ സ്ഥലത്തെത്തി. നായ്ക്കളോട് ക്രൂരത കാട്ടിയവര്‍കെതിരെ ആലങ്ങാട് പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
കുറ്റവാളികള്‍കെതിരെ കര്‍ശനമായ നടപടി ഉണ്ടാകണമെന്നാണ് സംഘടനയുടെ ആവശ്യം. നേരത്തെ തൃക്കാക്കര നഗരസഭയില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടിയ സംഭവം ഏറെ വിവാദമായിരുന്നു. തൃക്കാക്കര സംഭവത്തില്‍ ഹൈകോടതി നിയമിച്ച അമികസ് ക്യൂറിയുടെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. അതിനിടെയാണ് പുതിയ സംഭവവും.
30 നായകളുടെ ജഡമാണ് തൃക്കാക്കര നഗരസഭാ വാര്‍ഡില്‍ നിന്ന് കഴിഞ്ഞ മാസം കണ്ടെത്തിയത്. നായകളെ കൊന്ന് തള്ളിയ സംഭവത്തില്‍ കോഴിക്കോട് മാറാട് സ്വദേശികളായ പ്രബീഷ് രഞ്ജിത്ത്, രഘു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ചോദ്യം ചെയ്തപ്പോള്‍ ഓരോ നായയെയും പിടികൂടുന്നതിന് ഉദ്യോഗസ്ഥര്‍ കൂലി നല്‍കിയിരുന്നതായി ഇവര്‍ പൊലീസിനു മൊഴി നല്‍കിയിരുന്നു . നഗരസഭയുടെ കമ്യൂണിറ്റിഹാളില്‍ താമസസൗകര്യമൊരുക്കിയതും ഉദ്യോഗസ്ഥര്‍ ആണെന്നും അറസ്റ്റിലായവര്‍ പറഞ്ഞിരുന്നു.
Keywords: Dogs attack again in Kerala, Kochi, News, Attack, Dead, Women, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

