Rabies | പാമ്പാടിയില്‍ 7 പേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം; പട്ടിയുടെ ആക്രമണത്തിനിരയായവര്‍ ജാഗ്രത പാലിക്കാനും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനും നിര്‍ദേശം
Sep 18, 2022, 18:09 IST
കോട്ടയം: (www.kvartha.com) പാമ്പാടിയില്‍ വ്യാപകമായി ആളുകളെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധയെന്ന് സ്ഥിരീകരണം. തിരുവല്ലയിലെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഇനി മൂന്ന് പരിശോധനകള്‍ കൂടി നടത്തേണ്ടതുണ്ട്. ഇതിന് ശേഷമെ പേവിഷ ബാധ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടാകൂ.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കൂറിനിടെ പാമ്പാടിയില്‍ ഏഴ് പേരെയാണ് ഈ നായ ആക്രമിച്ചത്. ആളുകളെ കടിച്ച ശേഷം നായയെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. നായയ്ക്ക് പേവിഷ ബാധയുണ്ടോ എന്ന് വെള്ളിയാഴ്ച തന്നെ സംശയമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ചത്ത നായയെ തിരുവല്ല വൈറോളജി ലാബിലേക്ക് അയച്ചത്.
നായയുടെ കടിയേറ്റവരോട് ജാഗ്രത പാലിക്കാനും ആവശ്യമായ മുൂന്‍കരുതല്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവരെല്ലാം പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.