കോട്ടയം: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നതെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പിള്ളി രാമചന്ദ്രന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. തനിക്ക് ആ അഭിപ്രായമില്ല- തിരുവഞ്ചൂര്‍ പറഞ്ഞു. ടി പി വധക്കേസില്‍ വമ്പന്‍ സ്രാവുകള്‍ വലയിലാവാനുണ്ടെന്നും അറസ്റ്റിലായത് പരല്‍മീനുകള്‍ മാത്രമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചരിത്രം കുറ്റക്കാരായി വിളിക്കാതിരിക്കാന്‍ ഗൂഢാലോചന നടത്തിയ നേതാക്കളെയും മുഴുവന്‍ പ്രതികളെയും പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചിരുന്നു.
Keywords: CBI, Thiruvanchoor Radhakrishnan, Murder case, Kottayam, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.