Controversy | താന്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കണം; സത്യപ്രതിജ്ഞ ചടങ്ങിനുശേഷം വേദിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Jan 4, 2023, 18:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) താന്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിനുശേഷം രാജ്ഭവനിലെ ഓഡിറ്റോറിയത്തിലെ വേദിയില്‍വച്ചായിരുന്നു ഗവര്‍ണറുടെ ഓര്‍മപ്പെടുത്തല്‍.
സജി ചെറിയാന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട രേഖകളാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഒരു മിനുടില്‍ താഴെയുള്ള ആശയവിനിമയമായിരുന്നുവെങ്കിലും അതു ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
സത്യപ്രതിജ്ഞയ്ക്കുള്ള അനുവാദം കൊടുക്കുമ്പോള്‍ത്തന്നെ സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തെക്കുറിച്ചുള്ള രേഖകള്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു. ആ രേഖകള്‍ വേണമെന്നുള്ള കാര്യമാണ് ഓര്‍മിപ്പിച്ചതെന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം. വേദിയില്‍വച്ചുതന്നെ ഈ രേഖകള്‍ വേണമെന്ന് മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചതിനാല്‍ സംഭവവികാസങ്ങളെ ഗവര്‍ണര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാണ്.
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ പൊലീസ് കോടതിയില്‍ സജി ചെറിയാനെതിരെ തെളിവില്ലെന്ന് കാട്ടി റിപോര്‍ട് സമര്‍പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സജി ചെറിയാന്‍ മന്ത്രിസഭയില്‍ തിരികെയെത്തുന്നത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 50.12 മിനിറ്റ് നടത്തിയ പ്രസംഗത്തില്‍ രണ്ടുമിനുറ്റോളമാണ് ഭരണഘടനയെക്കുറിച്ചു പരാമര്‍ശം ഉണ്ടായത്. ഇതു പിന്നീട് വിവാദമാകുകയും സജി ചെറിയാന്റെ രാജിയിലേക്ക് എത്തുകയുമായിരുന്നു.
Keywords: Documents should be produced; Governor reminds CM Pinarayi Vijayan, Thiruvananthapuram, News, Politics, Governor, Chief Minister, Documentary, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

