ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡോക്ടര്‍മാര്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വന്ന നിസഹകരണ സമരം പിന്‍വലിച്ചു. ഡോക്ടര്‍മാരുടെ സംഘടനയായ  കെ ജി എം ഒ പ്രതിനിധികള്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.സത്‌നാം സിംഗിന്റെ മരണം സംബന്ധിച്ച് വീണ്ടും അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി ചര്‍ച്ചയില്‍ സമ്മതിച്ചു. ഇതില്‍ നടപടിക്ക് വിധേയരായ ഡോക്ടര്‍മാരുടെ വാദം കേള്‍ക്കും.

ഡി എം ഒ വിളിച്ച അവലോകന യോഗത്തില്‍ പങ്കെടുക്കാത്തതിന് ഏര്‍പ്പെടുത്തിയ ഡയസ്‌നോണ്‍ പിന്‍വലിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി എത്തുമ്പോഴുള്ള വി വി ഐ പി ഡ്യൂട്ടിയില്‍പങ്കെടുക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെയുള്ള സമരം വിജയിച്ചെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടു. നേരത്തേ നടപടിക്ക് വിധേയരായ ഡോക്ടര്‍മാരുടെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സത്‌നാം സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ജോലിയില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ അഞ്ച് ഡോക്ടര്‍മാരെ സ്ഥലം മാറ്റുകയും എന്‍ ആര്‍ എച്ച് എം ഡോക്ടറെ പിരിച്ച് വിടുകയും ചെയ്തിരുന്നു. ഇവ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിസഹകരണ സമരം തുടങ്ങിയത്. എമര്‍ജിംഗ് കേരളയില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രിയോടൊപ്പമുള്ള വി വി ഐ പി ഡ്യൂട്ടി ബഹിഷ്‌കരിക്കാനും തീരുമാനിച്ചിരുന്നു.

Keywords: Kerala, Doctors strike, Called off, Satnam Singh's murder case, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script