മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍; അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോയ വയോധികന് പുനര്‍ജന്മം

 


ADVERTISEMENT

ആലുവ: (www.kvartha.com 19.04.2021) മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ വയോധികന് പുനര്‍ജന്മം. ആലുവ കൊടികുത്തിമല സ്വദേശി മൂസയ്ക്കാണ് അത്ഭുതകരമായി ജീവന്‍ തിരിച്ചുകിട്ടിയത്. ഇപ്പോള്‍ പരസഹായമില്ലാതെ കാര്യങ്ങള്‍ ചെയ്യാനാകും വിധം അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു കഴിഞ്ഞിരിക്കുന്നു. മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് ഡോക്ടര്‍മാര്‍; അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോയ വയോധികന് പുനര്‍ജന്മം
Aster_MIMS
വെന്റിലേറ്റര്‍ മാറ്റിയാല്‍ അല്‍പനിമിഷത്തിനകം തന്നെ മരണം സംഭവിക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഇതോടെ അന്ത്യനിമിഷങ്ങള്‍ വീട്ടില്‍വെച്ചാക്കാമെന്ന് നിശ്ചയിച്ച് മൂസയെ ബന്ധുക്കള്‍ വീട്ടിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.

വെന്റിലേറ്റര്‍ മാറ്റി ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ മൂസ കണ്ണുതുറന്ന് ശ്വസിക്കാനാരംഭിച്ചു. കാര്യമായ തുടര്‍ചികിത്സകളൊന്നുമില്ലാതെ തന്നെ മൂസ ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

Keywords:  Doctors says brain death occurred; Rebirth of an old man taken for funerals, Aluva, News, Local News, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia