A N Shamseer | സ്പീകർ എഎൻ ശംസീറിന്റെ ആരോ​ഗ്യനില പൂർണമായും തൃപ്തികരമെന്ന് ഡോക്ടർമാർ

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com) ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്പീകർ എഎൻ ശംസീറിന്റെ ആരോഗ്യനില പൂർണമായി തൃപ്തികരമാണെന്ന് തലശേരി സഹകരണ ആശുപത്രിയിലെ ഡോക്ടർമാർ മെഡികൽ ബുള്ളറ്റിനിലൂടെ അറിയിച്ചു. അമിത രക്തസമ്മർദത്തെ തുടർന്നാണ് സ്പീകറെ ബുധനാഴ്ച രാത്രിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
  
A N Shamseer | സ്പീകർ എഎൻ ശംസീറിന്റെ ആരോ​ഗ്യനില പൂർണമായും തൃപ്തികരമെന്ന് ഡോക്ടർമാർ

സ്പീകർക് ചികിത്സ ഫലപ്രദമായി തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും മെഡികൽ ടീമിനെ നയിക്കുന്ന ഡോ. ശ്രീജിത് പറഞ്ഞു. സ്പീകറെ സന്ദർശിക്കാനെത്തുന്നവർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ടുമണിയോടെയാണ് ശംസീറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിരുവനന്തപുരത്തുനിന്നും കണ്ണൂരേക്ക് എത്തിയതായിരുന്നു അദ്ദേഹം. രക്തസമ്മർദം ഉയർന്നതാണ് അസ്വസ്ഥതയ്ക്ക് കാരണമായതെന്നും ഡോക്ടർമാർ പറഞ്ഞു.

Keywords:  Kannur, Kerala, News, Top-Headlines, Latest-News, Speaker, Doctor, Treatment, Doctors say that health condition of Speaker A N Shamseer is completely satisfactory.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia