Allegation | 'സിസേറിയന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ല'; ഗര്‍ഭസ്ഥ ശിശു മരിച്ചു, പിന്നാലെ ഗുരുതരാവസ്ഥയില്‍ അമ്മ വെന്റിലേറ്ററില്‍; ചികിത്സാ പിഴവെന്ന ആരോപണവുമായി ബന്ധുക്കള്‍ 

 
Doctor's Refusal for Caesarean Leads to Fetal Death in Kozhikode
Doctor's Refusal for Caesarean Leads to Fetal Death in Kozhikode

Representational Image Generated By Meta AI

● യുവതിയുടെ ഗര്‍ഭപാത്രം തകര്‍ന്നു
● 48 മണിക്കൂര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: (KVARTHA) സിസേറിയന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ലെന്നും ഇക്കാരണത്താല്‍ ഗര്‍ഭസ്ഥശിശു മരിച്ചുവെന്നുമുള്ള ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. ചികിത്സാപ്പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ശിശു മരിച്ചത്. പ്രസവത്തിന് പിന്നാലെ ഗുരുതരാവസ്ഥയിലായ അമ്മ വെന്റിലേറ്ററിലാണ്. എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് (35) ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 

 

സംഭവത്തെ കുറിച്ച് ബന്ധുക്കള്‍ പറയുന്നത്:

 

ഈ മാസം ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വേദന വരാത്തതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മരുന്നുവച്ചു. മാറ്റമില്ലാതെ വന്നതോടെ ബുധനാഴ്ചയും മരുന്നുവച്ചു. ഉച്ചയായപ്പോഴേക്കും വേദനയുണ്ടായി. സാധാരണ രീതിയില്‍ പ്രസവം നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. രാത്രിയോടെ വേദന അസഹനീയമായി. ഇതോടെ സിസേറിയന്‍ ചെയ്യണമെന്ന് അശ്വതി ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍ തയാറായില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ അശ്വതിയെ സ്‌ട്രെച്ചറില്‍ കൊണ്ടുപോകുന്നതാണ് കണ്ടത്. അല്‍പസമയത്തിന് ശേഷം ഗര്‍ഭപാത്രം തകര്‍ന്നു കുട്ടി മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഗര്‍ഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകും എന്നും അറിയിച്ചു. ഇതോടെ ഗര്‍ഭപാത്രം നീക്കാന്‍ ബന്ധുക്കള്‍ അനുമതി നല്‍കി. തുടര്‍ന്ന് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാവുകയും അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.

48 മണിക്കൂറിന് ശേഷമേ ആരോഗ്യസ്ഥിതിയില്‍ എന്തെങ്കിലും പറയാന്‍ സാധിക്കൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വേദന അസഹനീയമായതോടെ അശ്വതിയുടെ കരച്ചില്‍ പുറത്ത് നില്‍ക്കുന്നവര്‍ക്കും കേള്‍ക്കാമായിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ സിസേറിയന്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയാറായില്ലെന്നാണ് ആരോപണം.

#MedicalNegligence #KeralaNews #CaesareanRefusal #Healthcare #FetalDeath #Kozhikode

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia