കൊവിഡ്: മഹാരാഷ്ട്രയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കേരളത്തില്‍ നിന്ന് ഡോക്ടര്‍മാര്‍

 


ADVERTISEMENT

തിരുവനന്തപുരം:  (www.kvartha.com 30.05.2020) കോവിഡ് രോഗവ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയ്ക്ക് കരുത്തേകാന്‍ സംസ്ഥാനത്തുനിന്നുള്ള മെഡിക്കല്‍ സംഘം. മുംബൈ നഗരത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് എസ് സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മുംബൈക്ക് തിരിച്ചത്. സംസ്ഥാനത്തുനിന്ന് 50 ഡോക്ടര്‍മാരുടെ സംഘത്തെ അയക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയോട് അഭ്യര്‍ഥിച്ചിരുന്നു.

ആദ്യപടിയായി ഡോ. സന്തോഷ് കുമാര്‍, ഡോ. സജീഷ് എന്നിവര്‍ മുംബൈയിലെത്തി. സന്നദ്ധ സേവനത്തിന് തയ്യാറായ ഡോക്ടര്‍മാരും നേഴ്സുമാരുമാണ് സംഘത്തിലുള്ളത്. ഇവര്‍ക്കുള്ള താമസസൗകര്യം മുംബൈ കോര്‍പറേഷന്‍ ഒരുക്കിയെന്ന് ഉറപ്പാക്കും. അതിനുശേഷം മറ്റുള്ളവരും മുംബൈക്ക് തിരിക്കും. മഹാലക്ഷ്മി റേസ്‌കോഴ്സില്‍ സജ്ജീകരിക്കുന്ന 600 കിടക്കയുള്ള കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.
കൊവിഡ്: മഹാരാഷ്ട്രയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കേരളത്തില്‍ നിന്ന് ഡോക്ടര്‍മാര്‍

കാസര്‍കോട് മെഡിക്കല്‍ കോളേജ് അക്കാദമിക് ബ്ലോക്കില്‍ കോവിഡ് ആശുപത്രി സജ്ജീകരിച്ചപ്പോള്‍ ആദ്യദിനങ്ങളില്‍ പ്രവര്‍ത്തനം ഏകോപിപ്പിച്ചത് ഡോ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. മുംബൈയിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക, ആശുപത്രിയുടെ ഘടന ആവശ്യമായ രീതിയില്‍ പുനഃക്രമീകരിക്കുക, രോഗിയെ പ്രവേശിപ്പിക്കുന്നതുമുതല്‍ ഡിസ്ചാര്‍ജ് ചെയ്യുംവരെ പിന്തുടരേണ്ട പ്രോട്ടോകോള്‍ നിര്‍ണയിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കും.


Keywords:  Thiruvananthapuram, Kerala, News, COVID19, Medical College, Health Minister, Doctors from Kerala for covid prevention in Maharashtra
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia