Death | നെടുങ്കണ്ടത്ത് പ്രസവത്തെ തുടർന്ന് ഡോക്ടറായ അമ്മയും, കുഞ്ഞും മരിച്ചു

 
Doctor Mother and Newborn Die Following Delivery in Nedumkandam
Doctor Mother and Newborn Die Following Delivery in Nedumkandam

Representational Image Generated by Meta AI

● പാറത്തോട് ഗുണമണി വീട്ടിൽ ഡോ. വിജയലക്ഷ്മി നവജാത ശിശു എന്നിവരാണ് മരിച്ചത്. 
● ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിജയലക്ഷ്മിയെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
● യാത്രാമധ്യേ വിജയലക്ഷ്മിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഇടുക്കി: (KVARTHA) നെടുങ്കണ്ടത്ത് പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു. പാറത്തോട് ഗുണമണി വീട്ടിൽ ഡോ. വിജയലക്ഷ്മി (29), നവജാത ശിശു എന്നിവരാണ് മരിച്ചത്. വിജയലക്ഷ്മിയെ പ്രസവത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സ്വാഭാവിക പ്രസവം നടക്കാത്തതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഓപ്പറേഷൻ നടത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

രാത്രി ഒൻപത് മണിയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ വിജയലക്ഷ്മിയെ തേനി മെഡിക്കൽ കോളേജിലേക്ക് മാറ്റി. യാത്രാമധ്യേ വിജയലക്ഷ്മിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ആന്തരിക രക്തസ്രാവം ആരോഗ്യസ്ഥിതി മോശമാക്കിയെന്നും ഇത് മരണത്തിലേയ്ക്ക് നയിച്ചെന്നുമാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന പ്രാഥമിക വിശദീകരണം.

ഡോ. വീരകിഷോറാണ് ഭർത്താവ്. ഉടുമ്പൻചോല ആശുപത്രിയിൽ ഡോക്ടറായി തുടരുമ്പോൾ പഠനത്തിനായി ലീവെടുക്കുകയും പാറത്തോട്ടിൽ സ്വകാര്യ പ്രാക്ടീസ് നടത്തിവരികയുമായിരുന്നു ഡോ. വിജയലക്ഷ്മി.

A doctor mother and her newborn baby died following delivery in Nedumkandam, Idukki. The mother, Dr. Vijayalakshmi, experienced complications after a cesarean section and passed away en route to a medical college.

#Nedumkandam #MaternalDeath #InfantDeath #Idukki #Tragedy #Healthcare

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia