Arrested | ശസ്ത്രക്രിയ നടത്താന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് 5000 രൂപ; ഡോക്ടറെ കയ്യോടെ പിടികൂടി വിജിലന്‍സ്
Aug 22, 2022, 22:02 IST
കോട്ടയം: (www.kvartha.com) ശസ്ത്രക്രിയ നടത്താന്‍ രോഗിയോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് 5000 രൂപ. ആവശ്യപ്പെട്ട പണം വാങ്ങുന്നതിനിടെ ഡോക്ടറെ കയ്യോടെ പിടികൂടി വിജിലന്‍സ്. കാഞ്ഞിരപ്പള്ളി ജെനറല്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. സുജിത് കുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. മുണ്ടക്കയം സ്വദേശിയായ രോഗിയുടെ ശസ്ത്രക്രിയയ്ക്കുവേണ്ടിയാണ് ഇദ്ദേഹം 5000 രൂപ ആവശ്യപ്പെട്ടത്.
ശസ്ത്രക്രിയയ്ക്കായി ആദ്യം 2000 രൂപ ഇവര്‍ നല്‍കി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജെനറല്‍ ആശുപത്രിയില്‍ രോഗിയെ സര്‍ജറിക്ക് വിധേയനാക്കി. സര്‍ജറി കഴിഞ്ഞ ശേഷം വാര്‍ഡില്‍ കിടന്നിരുന്ന രോഗിയുടെ മകനോട് ബാക്കി 3000 രൂപകൂടി ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതോടെ മകന്‍ വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു.
ഡോക്ടറുടെ വീടിനോട് ചേര്‍ന്നുള്ള പരിശോധനാ മുറിയില്‍വെച്ച് പണം കൈമാറുന്നതിനിടയില്‍ സുജിത് കുമാറിനെ വിജിലന്‍സ് പിടികൂടുകയായിരുന്നു.
Keywords: Doctor Caught Taking Bribe, Kottayam, News, Arrested, Vigilance, Kerala, Doctor.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.