Doctor Suspended | കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ തൃശൂര്‍ മെഡികല്‍ കോളജിലെ ഓര്‍തോപീഡിക്സ് വിഭാഗം ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മെഡികല്‍ കോളജിലെ ഓര്‍തോ വിഭാഗം ഡോക്ടറായ ഷെറിന്‍ ഐസക് വിജിലന്‍സിന്റെ പിടിയിലായത്. അപകടത്തില്‍ പരുക്കേറ്റ യുവതിയുടെ ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍ രോഗിയുടെ ഭര്‍ത്താവില്‍ നിന്നും പണം വാങ്ങിയത്.

കഴിഞ്ഞയാഴ്ചയാണ് അപകടത്തില്‍ പരുക്കേറ്റ യുവതിയെ മെഡികല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കയ്യിലെ എല്ലില്‍ പൊട്ടലുണ്ടായിരുന്നതിനാല്‍ ഇവര്‍ക്ക് ശസ്ത്രക്രിയ ആവശ്യമായിരുന്നു. എന്നാല്‍ ഡോക്ടര്‍ യുവതിയോട് പല റിപോര്‍ടുകളും കൊണ്ടുവരാനാവശ്യപ്പെട്ടും മറ്റും ശസ്ത്രക്രിയ ദിവസങ്ങള്‍ നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ പണം നല്‍കാതെ ശസ്ത്രക്രിയ നടത്തില്ല എന്ന നിലയിലെത്തി.

ഇക്കാര്യം യുവതി പൊതുപ്രവര്‍ത്തകനായ തോമസ് എന്നയാളെ അറിയിച്ചു. ഇയാള്‍ വിഷയം തൃശ്ശൂര്‍ വിജിലന്‍സ് ഡിവൈ എസ് പിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫിനോഫ് തലിന്‍ പുരട്ടിയ നോടുകളുമായി യുവതി ഡോക്ടറുടെ ക്ലിനികിലെത്തുകയും 3000 രൂപ കൈമാറുകയും ചെയ്തു. ഉടന്‍തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തി ഡോക്ടറെ കൈക്കൂലിപ്പണവുമായി കയ്യോടെ പിടികൂടുകയായിരുന്നു.

Doctor Suspended | കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടിയ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

ഷെറി ഐസകിന്റെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തി. വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ 15 ലക്ഷത്തോളം രൂപ പിടിച്ചെടുത്തു. ഇവ കട്ടിലിനടിയില്‍ നിന്നുമാണ് കണ്ടെത്തിയതെന്നാണ് വിവരം. കൈക്കൂലിയായി ലഭിച്ച പണമാണെന്നും റിപോര്‍ടുണ്ട്. രേഖകളനുസരിച്ചുള്ള തുകയാണോ എന്നതടക്കം പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Keywords:  Doctor caught by vigilance while accepting bribe suspended, Thiruvananthapuram, News, Operation, Doctor Suspended, Bribe Case, Vigilance Arrested, Raid, Complaint, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia