Bail Plea | കുഞ്ഞിന് ചികിത്സ തേടിയെത്തിയ യുവതിയെ ഡോക്ടര്‍ തള്ളിയിട്ട് അപമാനിച്ചതായി പരാതി; കേസെടുത്തതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി ശിശുരോഗ വിദഗ്ധന്‍
Jan 14, 2023, 21:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തലശേരി: (www.kvartha.com) ചികിത്സ തേടിയെത്തിയ യുവതിയെ അപമാനിക്കുകയും ചികിത്സാമുറിയില്‍ നിന്നും ബലം പ്രയോഗിച്ച് കൈക്കുഞ്ഞിനെയടക്കം തളളിപുറത്താക്കുകയും ചെയ്തെന്ന പരാതിയില്‍ തലശേരി ടൗണ്‍ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത ഡോക്ടര്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. ഡോ. ദേവാനന്ദാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. ഇയാളുടെ ഹരജി ചൊവ്വാഴ്ച കോടതി പരിഗണിക്കും.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഡോക്ടര്‍ ദേവാനന്ദ് പൊലീസ് അന്വേഷണമാരംഭിച്ചതിനു ശേഷം എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. ഇയാളുടെ മൊബൈല്‍ ഫോണും സ്വിച് ഓഫാണെന്നാണ് വിവരം. കഴിഞ്ഞ ഏഴാം തീയതി തലശേരി തിരുവങ്ങാട്ടെ കീഴന്തിമുക്കിലെ വീട്ടില്‍ സജ്ജമാക്കിയ ക്ലിനികില്‍ വെച്ച് യുവതിക്ക് നേരെ അതിക്രമം നടത്തിയെന്നാണ് പരാതി. ശിശുരോഗ വിദഗ്ധനായ ഡോക്ടറെ കാണുന്നതിനായി കൈക്കുഞ്ഞുമായി എത്തിയതായിരുന്നു യുവതി. ഇവരുടെ കൂടെ രക്ഷിതാക്കളുമുണ്ടായിരുന്നു.
ഏറ്റവും അവസാനം ടോകന്‍ ലഭിച്ച യുവതി വൈകുന്നേരം ആറുമണിയോടെ മറ്റു രോഗികള്‍ കാണിച്ചു പോയതിനു ശേഷം അമ്മയോടൊപ്പം കണ്‍സള്‍ടിങ് റൂമില്‍ കയറിയപ്പോള്‍ ഡോക്ടര്‍ പ്രകോപിതനാവുകയും അമ്മയെയും മകളെയും കൈക്കുഞ്ഞിനെയും ബലം പ്രയോഗിച്ചു തളളി പുറത്താക്കുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. യുവതിയെ കണ്‍സള്‍ടിങ് മുറിക്ക് പുറത്തേക്ക് ഡോക്ടര്‍ തളളിയിട്ടതായും പരാതിയുണ്ട്.
ഇതിനു ശേഷം ഡോക്ടര്‍ ക്ലിനികിന്റെ വാതിലുകള്‍ അടച്ചുപൂട്ടി സ്ഥലം വിടുകയും ചെയ്തുവെന്നാണ് ആക്ഷേപം. ഇതിനെ തുടര്‍ന്നാണ് തന്നെ അപമാനിച്ചുവെന്നു ചൂണ്ടിക്കാട്ടി യുവതി തലശേരി ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനു സമാനമായ സംഭവങ്ങങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നാണ് കേസ് അന്വേഷണം നടത്തുന്ന തലശേരി ടൗണ്‍ പൊലീസ് പറയുന്നത്. എന്നാല്‍ ഡോക്ടര്‍ക്കെതിരെ ആരും രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുത്തിരുന്നില്ല.

Keywords: Latest-News, Kerala, Kannur, Top-Headlines, Controversy, Doctor, Bail Plea, Woman, Assault, Complaint, Doctor booked for misbehaving with woman; Anticipatory bail application filed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.