Booked | ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന പരാതി; പ്രതിഷേധവുമായി ഐഎംഎ; 6 പേര്‍ക്കെതിരെ കേസ്

 


 

കോഴിക്കോട്: (www.kvartha.com) ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന സംഭവത്തില്‍ ആറ് പേര്‍ക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് ഐഎംഎ അറിയിച്ചിരുന്നു. 

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഐഎംഎയുടെ നിലപാട്. കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും ഐഎംഎ അറിയിച്ചു. 

ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി കെ അശോകനാണ് ശനിയാഴ്ച മര്‍ദനമേറ്റത്. സി ടി സ്‌കാന്‍ റിപോര്‍ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു. മുഖത്ത് ഗുരുതരമായി പരുക്കേറ്റ ഡോക്ടര്‍ അശോകനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടിച്ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ അടിച്ചു തകര്‍ത്തിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചു. ഇതിനിടെ സ്ഥലത്തെത്തിയ ഡോക്ടര്‍ അനിതയുടെ ഭര്‍ത്താവായ ഡോക്ടര്‍ അശോകനെ ബന്ധുക്കള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കുന്നമംഗലം സ്വദേശിയായ ഗര്‍ഭിണി 10 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇത്ര ദിവസമായിട്ടും കൃത്യമായ ചികിത്സ ഉറപ്പ് വരുത്തിയില്ലെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. പ്രസവത്തിന് മുന്‍പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് മരിച്ചിട്ടും യുവതിയ്ക്ക് കൃത്യമായ ചികിത്സ നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 

Booked | ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചെന്ന പരാതി; പ്രതിഷേധവുമായി ഐഎംഎ; 6 പേര്‍ക്കെതിരെ കേസ്


തുടര്‍ന്ന് സി ടി സ്‌കാന്‍ റിപോര്‍ട് നല്‍കാന്‍ വൈകിയത് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവാണെന്നാണ് യുവതിയുടെ ബന്ധുക്കളുടെ വാദം. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് രോഗിയുടെ ബന്ധുക്കള്‍ പറയുന്നത്. 

അതേസമയം, യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായിരുന്നുവെന്നും ബന്ധുക്കള്‍ അനാവശ്യമായി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. 

Keywords:  News,Kerala,State,Kozhikode,Complaint,Doctor,attack,Case,hospital,Police, Doctor attacked for delay in treatment: Case against six people
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia