വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍

 


തിരുവനന്തപുരം: (www.kvartha.com 26.10.2020) വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. തിരുവനന്തപുരം കല്ലമ്പലത്തിനടുത്തു ചാത്തമ്പാറയിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ ആയിരുന്ന കല്ലമ്പലം സ്വദേശി ഡോക്ടര്‍ അമൃതപ്രസാദ് ജെ പി ആണ് അറസ്റ്റിലായത്. 
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഡോക്ടര്‍ അറസ്റ്റില്‍



2018 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കല്ലമ്പലത്ത് പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്ന ഇയാള്‍ കൂടെ ജോലി നോക്കിയിരുന്ന ഡോക്ടറും കേസിലെ പരാതിക്കാരന്റെ മകനുമായ വിനോദിന് ഗള്‍ഫില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി വാങ്ങി നല്‍കാം എന്നു പറഞ്ഞ് വിസയും മറ്റും ശരിയാക്കുന്ന ആവശ്യത്തിലേക്കെന്നു പറഞ്ഞ് അഞ്ച് ലക്ഷം രൂപയോളമാണ് കൈക്കലാക്കിയത്.

പരാതിക്കാരനായ പ്രതിയുടെ സഹപ്രവര്‍ത്തകന്‍ വിനോദിന്റെ അച്ഛന്‍ ബാങ്ക് വഴിയാണ് പ്രതിക്ക് പണം നല്‍കിയത്. എന്നാല്‍ പണം നല്‍കി ഏറെനാള്‍ കഴിഞ്ഞിട്ടും വിനോദിന് വിദേശത്തുനിന്നുള്ള ജോബ് ഓഫര്‍ ലെറ്ററോ വിസയോ ഒന്നും തന്നെ ലഭിക്കാത്തതിനാലും ഇയാള്‍ കൊടുത്ത പണം തിരികെ നല്‍കാതിരുന്നതിനാലും വിനോദിന്റെ അച്ഛന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതി കേസില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കല്ലമ്പലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അന്വേഷണത്തില്‍ പരാതിക്കാരന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിയുകയും എന്നാല്‍ പ്രതി പോലീസിന്റെ അറസ്റ്റ് ഭയന്ന് പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയുമായിരുന്നു.

ഞായറാഴ്ച കല്ലമ്പലം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ആറ്റിങ്ങല്‍ ഡി വൈ എസ് പി യുടെ നിര്‍ദേശാനുസരണം കല്ലമ്പലം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി ഗംഗാ പ്രസാദ്, ഗ്രേഡ് സബ് ഇന്‍സ്‌പെക്ടര്‍ ജയരാജ്, സിവില്‍ പോലീസ് ഓഫീസര്‍ രാഗേഷ്‌ലാല്‍ എന്നിവര്‍ അന്വേഷണത്തിനു നേതൃത്വം നല്‍കി.

Keywords:  Thiruvananthapuram, News, Kerala, Doctor, Arrested, Job, Fraud, Case, Police, Top-Headlines, Doctor arrested for extorting money by offering job abroad
 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia