ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം: (www.kvartha.com 27.08.2014) പശുക്കിടാവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനായി ഡി എന്‍ എ ടെസ്റ്റ്. ഒടുവില്‍ പരിശോധനാ ഫലം വന്നപ്പോള്‍ വാദിയായ വീട്ടമ്മയുടെ പരാതി തെറ്റാണെന്ന് തെളിഞ്ഞു.പത്തനാപുരം കുമരംകുടി സ്വദേശിനി ശശികല വളര്‍ത്തി വരുന്ന പശുക്കിടാവ് തന്റേതാണെന്നാരോപിച്ച് ,സമീപവാസിയായ ഗീതയാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
തന്റെ പശുക്കിടാവിനെ അയല്‍ക്കാരി മോഷ്ടിച്ചതാണെന്നാരോപിച്ച് ശശികലയെയും മകന്‍ വരുണിനെയും പ്രതിയാക്കിയാണ് ഗീത പരാതി നല്‍കിയിരുന്നത്. ഒടുവില്‍ പശുക്കിടാവിന്റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കോടതി ഡിഎന്‍എ പരിശോധനക്ക് ഉത്തരവിടുകയായിരുന്നു. ഇതിനായി ഗീത 17,000 രൂപയും കോടതിയില്‍ കെട്ടിവെച്ചിരുന്നു. തുടര്‍ന്ന് രണ്ടു പശുക്കളുടെയും രക്തസാമ്പിളുകള്‍ കഴിഞ്ഞ ജനുവരിയില്‍ ശേഖരിക്കുകയും ചെയ്തു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബയോ ടെക്‌നോളജിയില്‍ നടത്തിയ പരിശോധനകള്‍ക്ക് ശേഷം ഫലം പുറത്ത് വന്നപ്പോള്‍ ഗീതയുടെ വാദം തെറ്റെന്ന് കണ്ടെത്തുകയായിരുന്നു.
മറിച്ച് ശശികല വളര്‍ത്തി വന്നിരുന്ന പശുവിന്റെ കിടാവാണെന്നായിരുന്നു ഡി എന്‍ എ ടെസ്റ്റില്‍ നിന്നും വ്യക്തമായത്. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ പശുക്കിടാവിനെ ശശികലയ്ക്ക് തന്നെ തിരിച്ചു നല്‍കി. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ കോടതിവിധി ശശികലയ്ക്കും മകനും അനുകൂലമായതോടെ ഇവര്‍ക്കു നേരെ ആരോപിച്ച മോഷണക്കുറ്റവും ഒഴിവാക്കപ്പെട്ടു. സംസ്ഥാനത്ത് ഇതാദ്യമായാണ് ഡിഎന്‍എ പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തില്‍ മൃഗങ്ങളുടെ ഉടമസ്ഥാവകാശം തെളിയിച്ചത്.
അതേസമയം പശു തന്റേത് തന്നെയാണെന്നും ഡിഎന്‍എ പരിശോധനാഫലം തെറ്റാണെന്നും ഗീത ഉറച്ചു വിശ്വസിക്കുന്നു. കേസിനു വേണ്ടി ഇതുവരെ എണ്‍പതിനായിരത്തോളം രൂപയാണ് ഗീത ചെലവഴിച്ചത്.
Keywords: Kollam, Complaint, Allegation, Court, Police Station, theft, Kerala.

Also Read:
ബേവിഞ്ച വെടിവെപ്പ്: രണ്ടാം പ്രതി മനീഷ് ഷെട്ടിയെ ബാംഗ്ലൂര്‍ ജയിലില്‍ നിന്ന് കാസര്‍കോട്ടെത്തിച്ചു

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.