DK Sivakumar | ഡികെ ശിവകുമാര്‍ ഞായറാഴ്ച ചേര്‍ത്തലയില്‍; കെസി വേണുഗോപാലിന്റെ സ്ഥാനാര്‍ഥി പര്യടനം ഉദ്ഘാടനം ചെയ്യും
Apr 5, 2024, 19:30 IST
ADVERTISEMENT
ആലപ്പുഴ: (KVARTHA) യുഡിഎഫ് സ്ഥാനാര്‍ഥി കെസി വേണുഗോപാലിന്റെ സ്ഥാനാര്‍ഥി പര്യടനം കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 4.30ന് ചേര്‍ത്തല മുന്സിപല് മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും.
കെസി വേണുഗോപാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും കെപിസിസി പ്രചാരണവിഭാഗം അധ്യക്ഷനുമായ രമേശ് ചെന്നിത്തല, കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസ്സന്, കോട്ടയം യുഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജ്, ആര് എസ് പി സംസ്ഥാന ജെനറല്‍ സെക്രടറി ഷിബു ബേബി ജോണ്‍, മുസ്ലീം ലീഗ് സംസ്ഥാന സെക്രടറി അഡ്വ. മുഹമ്മദ് ശാ, ജില്ലയില്‍ നിന്നുള്ള മറ്റ് യുഡിഎഫ് നേതാക്കളും പങ്കെടുക്കും.
പൊതുസമ്മേളനത്തിന് ശേഷം ഡികെ ശിവകുമാറും കെസി വേണുഗോപാലും ചേര്‍ന്നുള്ള റോഡ് ഷോ നടക്കും. ചേര്‍ത്തല നിയോജക മണ്ഡലത്തിലെ അര്‍ത്തുങ്കല്‍, അരീപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലും കെസി ഞായറാഴ്ച പര്യടനം നടത്തും. ഏപ്രില്‍ എട്ടിന് രാവിലെ വെട്ടയ്ക്കല്‍ മണ്ഡലത്തിലെ ആറാട്ടുവഴിയില്‍ നിന്നും പര്യടനം ആരംഭിക്കും. മുഹമ്മ മണ്ഡലത്തിലെ കായിപ്പറം പൂജ വെളിയില്‍ തിങ്കളാഴ്ചത്തെ പര്യടനം സമാപിക്കും.

Keywords: DK Sivakumar in Cherthala on Sunday; KC Venugopal's candidate tour will be inaugurated, Alappuzha, News, DK Sivakumar, KC Venugopal, Candidate, Inauguration, Politics, UDF Leaders, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.