പരിപാടികള്‍ക്ക് 50 ല്‍ കൂടുതല്‍ പേര് ഒരുമിച്ച് കൂടരുതെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെ 500 ലേറെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് പട്ടാമ്പി ക്യാംപസ് ഓഡിറ്റോറിയത്തില്‍ ഡി ജെ പാര്‍ടി; ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ കേസെടുത്ത് പൊലീസ്
Jan 18, 2022, 17:50 IST
പാലക്കാട്: (www.kvartha.com 18.01.2022) പരിപാടികള്‍ക്ക് 50 ല്‍ കൂടുതല്‍ പേര് ഒരുമിച്ച് കൂടരുതെന്ന ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ പട്ടാമ്പിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കോളജില്‍ ഡി ജെ പാര്‍ടി സംഘടിപ്പിച്ചു. പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളജിലാണ് അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഡി ജെ പാര്‍ടി നടന്നത്.
പരിപാടിയുടെ ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ പട്ടാമ്പി പൊലീസ് കേസെടുത്തു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ഡി ജെ പാര്‍ടി നടത്തിയതിനാണ് കേസെടുത്തത്. പ്രിന്സിപാള്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
500 ലേറെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്യാംപസ് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു കോളജിലെ അധ്യാപകരുടെ അറിവോടെ പാര്‍ടി സംഘടിപ്പിച്ചതെന്നാണ് വിവരം. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ അധ്യാപകര്‍ ഇടപെട്ട് പാര്‍ടി നിര്‍ത്തിവച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും 100 പേര്‍ക്കുള്ള അനുമതിയാണ് നല്‍കിയതെന്നുമാണ് സംഭവത്തില്‍ കോളജ് പ്രിന്സിപാളിന്റെ വിശദീകരണം. രാവിലെ ആരംഭിച്ച പരിപാടി ഉച്ചയോടെ അവസാനിച്ചെന്നും പ്രിന്സിപാള് സുനില്‍ ജോണ്‍ പ്രതികരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.