കോവിഡ് വ്യാപനത്തിനിടയില്‍ ഇടുക്കിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ 250ലേറെ പേര്‍ പങ്കെടുത്ത നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും; പങ്കെടുത്തവരില്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരും; റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസ്

 


ADVERTISEMENT

ഇടുക്കി: (www.kvartha.com 04.07.2020) കോവിഡ് വ്യാപനത്തിനിടയില്‍ ഇടുക്കി ശാന്തന്‍പാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും സംഘടിപ്പിച്ചതിന് ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ജൂണ്‍ 28 ന് സംഘടിപ്പിച്ച പാര്‍ട്ടിയില്‍ 250 ലേറെപ്പേരാണ് പങ്കെടുത്തതെന്നാണ് വിവരം.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് പാര്‍ട്ടി നടത്തിയതിനാണ് റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പുതിയതായി തുടങ്ങിയ റിസോര്‍ട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ആഘോഷം നടത്തിയത്. അന്യ സംസ്ഥാനത്തു നിന്നാണ് ഡാന്‍സ് ചെയ്യാന്‍ പെണ്‍കുട്ടികയെ എത്തിച്ചത്.

കോവിഡ് വ്യാപനത്തിനിടയില്‍ ഇടുക്കിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ 250ലേറെ പേര്‍ പങ്കെടുത്ത നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും; പങ്കെടുത്തവരില്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരും; റിസോര്‍ട്ട് ഉടമയ്‌ക്കെതിരെ കേസ്

രാത്രി എട്ടു മണിക്ക് തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടുനിന്നു. സ്ഥലത്തെ പ്രമുഖരും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷരാവില്‍ പങ്കെടുത്തു.

നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച വിഡിയോയിലൂടെയാണ് വിവരം പുറത്തറിയുന്നത്. ഭക്ഷണവും മദ്യവും യഥേഷ്ടം വിളമ്പിയ നിശാപാര്‍ട്ടി എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചെന്നു വിഡിയോയില്‍ വ്യക്തമാണ്.

Keywords:  DJ party and belly dance conducted in a resort in Idukki amid covid crisis, Idukki, News, Hotel, Dance, Police, Case, Politics, Girl, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia