ദീപാവലിക്ക് ദീപം തെളിച്ചു; 40 വിദ്യാര്‍ത്ഥികള്‍ക്ക് 5000 രൂപ പിഴ
Nov 1, 2014, 15:39 IST
കൊച്ചി: (www.kvartha.com 01.11.2014) ദീപാവലി ദിനത്തില്‍ കോളജ് ഹോസ്റ്റലില്‍ ദീപം തെളിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയ്യായിരം രൂപ പിഴ. പാലക്കാട് ചിറ്റൂര്‍ വിളയോടി കരുണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ 40 വിദ്യാര്‍ത്ഥികള്‍ക്കാണ് പിഴ ചുമത്തിയതെന്നാണ് പരാതി. ശനിയാഴ്ചയാണ് പിഴ അടയ്ക്കാനുള്ള അവസാന ദിവസം. അക്കൗണ്ട്‌സ് വിഭാഗത്തിലാണ് പിഴ അടയ്‌ക്കേണ്ടത്.
അന്നേദിവസം വിദ്യാര്‍ത്ഥികള്‍ ചിരാതുകളില്‍ ദീപം തെളിച്ചത് കടുത്ത അച്ചടക്കലംഘനമെന്നാണ് കോളജ് അധികൃതര്‍ വിലയിരുത്തിയിരിക്കുന്നത്. പിഴയടക്കാത്ത പക്ഷം വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്നും പുറത്താക്കുമെന്നതടക്കമുള്ള ഭീഷണികളും അധികൃതര്‍ മുഴക്കിയിട്ടുണ്ട്. ഇതിനു മുമ്പും വിദ്യാര്‍ത്ഥികള്‍ ചിരാതുകളില്‍ ദീപം തെളിച്ചിരുന്നു. എന്നാല്‍ അന്ന് നല്‍കാത്ത ശിക്ഷയാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കിയിരിക്കുന്നത്.
കോളജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എംഎം ശ്രീരാം പിഴ അടയ്ക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. അക്കൗണ്ട്‌സ് വിഭാഗത്തിനും വനിതാഹോസ്റ്റല്‍ ചീഫ് വാര്‍ഡനും ഉത്തരവിന്റെ കോപ്പി കൈമാറിയിട്ടുണ്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
മംസാറില്‍ കാസ്രോട്ടാര്‍ കൂട്ടമായെത്തി, കാസര്‍കോടന്‍ മീറ്റ് പ്രൗഡോജ്വലമായി
Keywords: Hostel, Kochi, Medical College, Student, Threatened, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.