SWISS-TOWER 24/07/2023

Resolution | കണ്ണൂര്‍ വിമാനത്താവള വികസനം വേഗത്തിലാക്കണമെന്ന് ജില്ലാപഞ്ചായത് പ്രമേയം

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള വികസനം വേഗത്തിലാക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു.
വിദേശ വിമാന കംപനികള്‍ക്ക് കണ്ണൂരില്‍നിന്ന് പ്രവര്‍ത്തന അനുമതി നല്‍കണം.

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനിയും പോയിന്റ് ഓഫ് കാള്‍ സ്റ്റാറ്റസ് അനുവദിച്ചിട്ടില്ല. ഹജ്ജ് എംബാര്‍കേഷന്‍ അനുവദിക്കണം എന്നത് മറ്റൊരു പ്രധാന ആവശ്യമാണ്. കണ്ണൂര്‍ വിമാനത്താവളം വന്നതോടെ ഉത്തരമലബാറില്‍ വലിയ വികസന സാധ്യതകളാണ് ഉയര്‍ന്നുവന്നത്. പ്രസിഡന്റ് പി പി ദിവ്യ അവതരിപ്പിച്ച പ്രമേയത്തെ വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പിന്തുണച്ചു.

സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു, അംഗങ്ങളായ തോമസ് വക്കത്താനം, മുഹമ്മദ് അഫ്സല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ചു.

Resolution | കണ്ണൂര്‍ വിമാനത്താവള വികസനം വേഗത്തിലാക്കണമെന്ന് ജില്ലാപഞ്ചായത് പ്രമേയം


വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ലഘുഭക്ഷണം, സ്റ്റേഷനറി ഉല്‍പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന കിയോസ്‌കുകള്‍ ജില്ലയിലെ സ്‌കൂളുകളില്‍ തുടങ്ങാന്‍ വിവിധ കുടുംബശ്രീ യൂനിറ്റുകള്‍ക്ക് തുക അനുവദിക്കാന്‍ യോഗം തീരുമാനിച്ചു.

മുറി ഉള്‍പ്പെടെ ഒരുക്കാന്‍ ഒന്നര ലക്ഷം രൂപയും മുറി ഉള്ളവര്‍ക്ക് 50,000 രൂപയുമാണ് അനുവദിച്ചത്. വിവിധ സ്ത്രീ സംരംഭകര്‍ക്കും ഗ്രൂപുകള്‍ക്കും സഹായം നല്‍കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആയോധന കലാ പരിശീലനത്തിന് അപേക്ഷിച്ച 24 പഞ്ചായതുകളില്‍ കരാട്ടെ, അഞ്ച് പഞ്ചായതുകളില്‍ കളരി എന്നിവ പരിശീലിപ്പിക്കാനും തീരുമാനിച്ചു.

ജില്ലാ പഞ്ചായത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, സെക്രടറി ഇന്‍ ചാര്‍ജ് റ്റൈനി സൂസന്‍ ജോണ്‍, ബ്ലോക് പഞ്ചായത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: District Panchayat resolution to speed up development of Kannur airport, Kannur Airport, News, Kannur, Flight, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia