Clash | എ ഐ എസ് എഫ്-എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ നടത്തിയ കണ്ണൂര്‍ ഡിഡിഇ ഓഫീസ് മാര്‍ചില്‍ സംഘര്‍ഷം; ജില്ലാ നേതാവിന് പരുക്കേറ്റു
Jul 2, 2024, 21:29 IST


ഉപരോധവും സംഘടിപ്പിച്ചു
കണ്ണൂര്‍: (KVARTHA) കടമ്പൂര്‍ സ്‌കൂളിലെ അനധികൃത പണപ്പിരിവിനെതിരെ ഡിഡിഇ ഓഫീസിലേക്ക് എ ഐ എസ് എഫ്-എ ഐ വൈ എഫ് നടത്തിയ മാര്‍ചില്‍ സംഘര്‍ഷം. വിദ്യാര്‍ഥികളില്‍ നിന്നും തുടര്‍ചയായി അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ടും കെ ഇ ആര്‍ ചട്ടലംഘനത്തിനുമെതിരെയും നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. ഒരു മാസത്തിന് ശേഷവും പരാതിയിന്മേല്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നും ഇല്ലാത്ത സാഹചര്യത്തിലാണ് മാര്‍ചും ഉപരോധവും നടത്തിയത്.
മാര്‍ചില്‍ എ ഐ വൈ എഫ് ജില്ലാ കമിറ്റി അംഗം എം അഗേഷിന് പരുക്കേറ്റു. എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി രജീഷ്, ജില്ലാ സെക്രടറി കെ വി സാഗര്‍, എ ഐ എസ് എഫ് ജില്ലാ സെക്രടറി പി എ ഇസ്മാഈല്‍, സി ജസ്വന്ത്, അനില്‍ ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.