ജോസഫ് വിഭാഗവുമായി ലയിക്കണമെന്ന് ജേക്കബ് വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റി: ജോണി നെല്ലൂരിന് കത്ത് നൽകി
Feb 15, 2020, 10:37 IST
കണ്ണൂർ: (www.kvartha.com 15.02.2020) പി ജെ ജോസഫിനൊപ്പം ലയിക്കണമെന്ന് കേരളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. സമാനമനസ്കരായ കേരള കോൺഗ്രസുകാർ ലയിക്കുന്നത് കേരള കോൺഗ്രസ്-ജേക്കബ് വിഭാഗത്തിന് ഗുണം ചെയ്യുമെന്നാണ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.
കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ പി ജെ ജോസഫിനൊപ്പം ലയിക്കാനാണ് മുൻഗണന നൽകുന്നതെന്നും കഴിഞ്ഞദിവസം കണ്ണൂരിൽ ചേർന്ന ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റിയുടെ തീരുമാനം പാർട്ടി ചെയർമാൻ ജോണി നെല്ലൂരിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 26 പേർ പങ്കെടുത്ത യോഗത്തിൽ ലയനം എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് ഐകകണ്ഠ്യേന ആവശ്യപ്പെടുകയായിരുന്നു.
ചിലർ വിട്ടുനിന്നെങ്കിലും ഭൂരിപക്ഷ അഭിപ്രായം മാനിച്ച് പ്രമേയം പാസാക്കുകയായിരുന്നു. ജില്ലാ പ്രസിഡന്റ് ജോർജ് വടകരയുടെ അധ്യക്ഷതയിലാണു യോഗം ചേർന്നത്. സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. കെ എ ഫിലിപ്പ് ഉൾപ്പെടെ ലയനതീരുമാനത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ബേബി ഒഴക്കനാട്ട്, ജോസ് പൊരുന്നകോട്ട്, ജനറൽ സെക്രട്ടറിമാരായ പി എസ് മാത്യു, ജോസ് വണ്ടർകുന്നേൽ, ജോസ് കൊച്ചുതറ, ടോമി അമ്പലത്തിങ്കൽ, തോമസ് തയ്യിൽ, ജോസ് പുറപ്പാറ, തോമസ് കണിയാപറമ്പിൽ, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ജോർജ് തോമസ്, ഡെന്നീസ് മാണി, നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ കെ ഏബ്രഹാം, കെ സി ജോൺ, കെ പി വിനേജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി കെ പോൾ, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് ബാബു പുളിയമ്മാക്കൽ, വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ ചുളിയിൽ, കർഷക യൂണിയൻ ജില്ലാ പ്രസിഡന്റ് ദേവസ്യ തെക്കേമല, ദളിത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്
സുരേന്ദ്രൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Keywords: District Committee of Kannur to merge with Joseph Division, Kannur, News, Politics, Kerala Congress, P.J.Joseph, Letter, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.