മലപ്പുറത്തിന്റെ നന്മകള്‍ എടുത്തുപറഞ്ഞും സന്തോഷം അറിയിച്ചും ജില്ലാ കലക്ടര്‍ ഷൈനാമോളുടെ വിടവാങ്ങല്‍ പോസ്റ്റ്

 


മലപ്പുറം: (www.kvartha.com 27.11.2016) മലപ്പുറത്തിന്റെ നന്മകള്‍ എടുത്തുപറഞ്ഞും സന്തോഷം അറിയിച്ചും ജില്ലാ കലക്ടര്‍ ഷൈനാമോളുടെ വിടവാങ്ങല്‍  പോസ്റ്റ്. മലപ്പുറത്ത് സേവനമനുഷ്ടിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നാണ് കലക്ടര്‍ പറയുന്നത്. വെറും മൂന്നുമാസത്തെ പ്രവര്‍ത്തി പരിചയം കൊണ്ട് തനിക്ക് മലപ്പുറത്തെ ജനങ്ങളെ മനസിലാക്കാന്‍ സാധിച്ചുവെന്നും കലക്ടര്‍ വ്യക്തമാക്കി.

ഈ ചെറിയ കാലയളവിനുള്ളില്‍ ഒത്തിരി നല്ല കാര്യങ്ങള്‍ ചെയ്യാനും തനിക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ പ്രധാനമാണ് 'ജില്ലാ ഭരണം ജനങ്ങളിലേക്കരികെ' എന്ന പരിപാടിയും,വരള്‍ച്ചയേയും നേരിടാനായി 'അടുത്ത മഴ ഏന്റെ കിണറിലേക്ക്' പദ്ധതിയും, സുരക്ഷിത ഹൈവേ പദ്ധതിയും ഡിസംബറില്‍ ആരംഭിക്കാനിരിക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പരിപാടിയും ഇവ ഏറെ പ്രതീക്ഷയുള്ള പദ്ധതികളാണ്. ഈ പദ്ധതികള്‍ക്ക് എല്ലാ സഹകരണവും പിന്തുണയും നല്‍കിയ ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും ഷൈനമോള്‍ നന്ദി പറയുന്നു.

തനിക്ക് സന്തോഷം പകര്‍ന്ന കാര്യങ്ങളില്‍ എന്നും ഓര്‍ക്കുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് സിവില്‍ സറ്റേഷന്‍ കോമ്പൗണ്ട് ക്ലീനിങ്ങില്‍ ഓഫീസിലെ ഉദ്യോഗസ്ഥരും എന്‍. എസ്.എസ്. വളണ്ടിയര്‍മാരും ക്ലബുകളും എല്ലാം സഹകരിച്ചതും പിന്നീട് എല്ലാവരും കപ്പയും ചമ്മന്തിയും കഴിച്ച് പിരിഞ്ഞതും.

ഹിമാചല്‍ പ്രദേശ് കേഡറില്‍ നിന്നും ഡെപ്യൂട്ടേഷനിലാണ് താന്‍ കേരളത്തിലെത്തിയത്. എന്നാല്‍ തനിക്ക് പ്രതീക്ഷിച്ചതിലധികം സ്‌നേഹവും പിന്തുണയുമാണ് മലപ്പുറത്തെ ജനങ്ങള്‍ നല്‍കിയത്. ഒരു ഓഫീസര്‍ എന്ന നിലയില്‍ കൂടുതല്‍ ആത്മാഭിമാനത്തോടെയും സംതൃപ്തിയോടെയുമാണ് താന്‍ മടങ്ങുന്നത്. എന്നാല്‍ തുടങ്ങിവെച്ച പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതില്‍ അങ്ങേയറ്റം വിഷമവും ഉണ്ട്. പക്ഷെ തനിക്ക് പകരം വരുന്നത് നല്ലൊരു ഓഫീസറാണെന്നതിനാല്‍ മുടങ്ങിയ പദ്ധതികളെല്ലാം ഭംഗിയായി നിറവേറ്റുമെന്ന സംതൃപ്തിയും തനിക്കുണ്ട്.

മലപ്പുറത്തെ ജനങ്ങളുടെ പ്രധാന പരാതിയാണ് സിവില്‍ സ്‌റ്റേഷനുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം വാഹനങ്ങള്‍ കൂട്ടിയിടുന്നത്. എന്നാല്‍ ആ പരാതിക്ക് അടുത്തുതന്നെ പരിഹാരമുണ്ടാകും. കൂട്ടിയിട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ താലൂക്ക് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് വാഹനങ്ങളുടെ വിലനിര്‍ണയം നടത്തിവരികയാണ്. അതിനു ശേഷം MSTC മുഖേന ലേലം ചെയ്യുന്നതിനുള്ള നടപടികളും ആരംഭിച്ചുകഴിഞ്ഞു. കുറച്ചുദിവസങ്ങള്‍ക്കകം തന്നെ അവ നീക്കം ചെയ്യുമെന്നും കലക്ടര്‍ പറയുന്നു. മലപ്പുറത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്നാണ് കലക്ടറുടെ പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പ്രിയപ്പെട്ടവരെ...

മൂന്നു മാസത്തെ വളരെ ചുരുങ്ങിയ ഒരു കാലഘട്ടം ഈ ജില്ലയില്‍ ചിലവഴിച്ച് ഞാന്‍ മടങ്ങുന്നു. പ്രശസ്തരായ പല ഐ.എ.ഏസ് ഓഫീസര്‍മാരും റിട്ടയര്‍മെന്റിനു ശേഷവും സംതൃപ്തിയോടെ ഓര്‍മ്മിക്കാനിഷ്ടപ്പെടുന്ന മലപ്പുറത്ത് സേവനമനുഷ്ടിക്കാനായതില്‍ സന്തോഷമുണ്ട്. ഈ മൂന്നുമാസത്തിനുള്ളില്‍ ഏറെക്കുറെ മലപ്പുറത്തെ മനസിലാക്കി എന്ന് കരുതുന്നു.... ഒരു പക്ഷേ, നേരേ തിരിച്ചും.

 ജില്ലയില്‍ നടത്തിയ 'ജില്ലാ ഭരണം ജനങ്ങളിലേക്കരികെ' പരിപാടിയും,വരള്‍ച്ചയേയും നേരിടാനായി 'അടുത്ത മഴ ഏന്റെ കിണറിലേക്ക്' പദ്ധതിയും, സുരക്ഷിത ഹൈവേ പദ്ധതിയും ഡിസംബറില്‍ ആരംഭിക്കാനിരിക്കുന്ന തെരുവുനായ പ്രജനന നിയന്ത്രണ പരിപാടിയും ഏറെ പ്രതീക്ഷയുള്ള പദ്ധതികളാണ്. അതിന് സഹകരണവും പിന്തുണയും നല്‍കിയ ഉദ്യോഗസ്ഥരോടും പൊതുജനങ്ങളോടും നന്ദിപറയുന്നു.

സിവില്‍ സറ്റേഷന്‍ കോമ്പൗണ്ട് ക്ലീനിങ്ങില്‍ എല്ലാ ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തതും എന്‍. എസ്.എസ്. വളണ്ടിയര്‍മാരും ക്ലബുകളും സഹകരിച്ചതും എല്ലാവരും കപ്പയും ചമ്മന്തിയും കഴിച്ച് പിരിഞ്ഞതും മലപ്പുറത്തെ ജീവിതത്തിലെ ചെറിയ ചില സന്തോഷങ്ങളില്‍ ഒന്നാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ പരാതി പറഞ്ഞത് സിവില്‍ സ്‌റ്റേഷനുള്‍പ്പെടെ പലയിടത്തും വാഹനങ്ങള്‍ കൂടിക്കിടക്കുന്നതിനെക്കുറിച്ചായിരുന്നു. താലൂക്ക് തലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് അവയുടെ വിലനിര്‍ണയം പൂര്‍ത്തിയാക്കിവരുന്നു. അതിനു ശേഷം MSTC മുഖേന ലേലം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. കുറച്ചു നാളുകള്‍ക്കകം അവ നീക്കം ചെയ്യപ്പെടും.

ഹിമാചല്‍ പ്രദേശ് കേഡറില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ കേരളത്തില്‍ വന്ന ഏനിക്ക് പ്രതീക്ഷിച്ചതിലധികം സ്‌നേഹവും പിന്തുണയും നിങ്ങളോരോരുത്തരും നല്‍കി. എന്നെ സംബന്ധിച്ചിടത്തോളം എത്രനാള്‍ ഒരു പോസ്റ്റില്‍ ഇരുന്നു എന്നതിനേക്കാള്‍ എങ്ങനെയായിരുന്നു ആ ഔദ്യോഗിക കാലഘട്ടം എന്നതാണ് മുഖ്യം. 

ഞാനിരിക്കുന്ന കസേര മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ തയാറാവില്ല എന്നൊരു ദു:സ്വഭാവം എനിക്കുണ്ട്. ഞാന്‍ എന്നും ഒരേ പാതയിലേ സഞ്ചരിച്ചിട്ടുള്ളൂ. ഒരു ഓഫീസര്‍ എന്ന നിലയില്‍ കൂടുതല്‍ ആത്മാഭിമാനത്തോടുകൂടെയും സംതൃപ്തിയോടെയുമാണ് മടങ്ങുന്നതും. തുടങ്ങിവെച്ച പദ്ധതികള്‍ പലതും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുന്നതില്‍ വിഷമമുണ്ടെങ്കിലും, നല്ലൊരു ഓഫീസറാണ് അടുത്ത കലക്ടറായി വരുന്നത് എന്നതില്‍ സന്തോഷമുണ്ട്.

ഈ വേളയില്‍ മലപ്പുറത്തിന് ഏല്ലാ ഭാവുകങ്ങളും നേരുന്നു. ഏറ്റവും മികച്ച ജില്ലയായി മാറട്ടെ എന്നും, നല്ലൊരു സാമൂഹിക വ്യവസ്ഥിതിയില്‍ തുല്യതയോടെ ജീവിക്കാനുമുള്ള അവസരം എല്ലാവര്‍ക്കുമുണ്ടാകട്ടെ എന്നും ആശംസിക്കുന്നു.... പിന്നെ പലപ്പോഴായി എന്നെ സമീപിച്ചിട്ടുള്ള പലവിധം അസുഖങ്ങളാല്‍ കഷ്ടപ്പെടുന്ന, എനിക്കേറ്റവും ഇഷ്ടപ്പെട്ട ആ കുഞ്ഞുങ്ങള്‍ക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിറുത്തട്ടെ...

സ്‌നേഹപൂര്‍വ്വം

ഷൈനാമോള്‍

മലപ്പുറത്തിന്റെ നന്മകള്‍ എടുത്തുപറഞ്ഞും സന്തോഷം അറിയിച്ചും ജില്ലാ കലക്ടര്‍ ഷൈനാമോളുടെ വിടവാങ്ങല്‍ പോസ്റ്റ്

Also Read:
കാഞ്ഞങ്ങാട്ട് ആര്‍ എസ് എസ് ശാഖ നടത്തുന്ന സ്ഥലത്ത് പോലീസ് റെയ്ഡ്; വടിവാളും ഇരുമ്പ് വടികളുംപിടികൂടി



  Keywords:   District Collector Shaina Mol's facebook post about Malappuram, Vehicles, Complaint, Children, Protection, Office, Officer, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia