കേരളത്തിൽ നിന്ന് മതിയായ രേഖകളുമായി വരുന്നവരെ മാത്രം അതിർത്തി കടത്തിവിട്ടാൽ മതിയെന്ന് തേനി ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്
Aug 29, 2021, 20:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അജോ കുറ്റിക്കൻ
തേനി: (www.kvartha.com 29.08.2021) കേരളത്തിൽ നിന്ന് മതിയായ യാത്ര രേഖകളും കോവിഡ് വാക്സിനേഷൻ അടക്കമുള്ള സെർടിഫികെറ്റുകളുമായി വരുന്നവരെ മാത്രം തമിഴ്‌നാടിലേക്ക് കടത്തിവിട്ടാൽ മതിയെന്ന ഉത്തരവുമായി ജില്ലാ ഭരണകൂടം. കേരളത്തിൽ കോവിഡ് വൈറസ് ബാധ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവെന്നാണ് വിശദീകരണം.
കുമളി, കമ്പംമെട്ട് ചെക് പോസ്റ്റുകളിലൂടെ കേരളത്തിൽ നിന്ന് തമിഴ്നാടിലേക്ക് വരുന്നവർക്കുള്ള ആർ ടി പിസിആർ സെർടിഫികെറ്റുകൾ ഉൾപെടെയുള്ളവയുടെ പരിശോധനയും ശക്തമാക്കി. ശനിയാഴ്ച വൈകീട്ടോടെ തേനി ജില്ലാ കലക്ടർ കെ വി മുരളീധരൻ തമിഴ്നാട്-കേരള അതിർത്തിയിലെ കുമളി ചെക് പോസ്റ്റിൽ പരിശോധന നടത്തിയിരുന്നു.
കേരളത്തിൽ നിന്ന് വരുന്ന യാത്രക്കാർക്ക് ഇ-പാസ്, കൊറോണ ടെസ്റ്റ് സെർടിഫികെറ്റ്, രണ്ട് ഡോസ് വാക്സിനേഷൻ സെർടിഫികെറ്റ് എന്നിവ ഉണ്ടോയെന്ന് കലക്ടർ പരിശോധനയും നടത്തി. കേരളത്തിൽ നിന്ന് എത്തുന്നവർക്ക് മതിയായ രേഖകൾ ഉണ്ടെങ്കിൽ മാത്രം കടത്തിവിടാൻ പാടുള്ളുവെന്ന നിർദേശവും നൽകിയാണ് കലക്ടർ മടങ്ങിയത്.

Keywords: Tamilnadu, Kerala, News, Border, Top-Headlines, COVID-19, Vaccine, Certificate, District Collector, District administration of Theni orders that passengers travelling from Kerala to Tamil Nadu can enter only if they produce sufficient documents.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.