Onam kit | ഓണക്കിറ്റ് വിതരണം ആഗസ്ത് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഓണത്തോടനുബന്ധിച്ച് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്ത് 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സെപ്തംബര്‍ ഏഴു വരെ കിറ്റുകള്‍ വിതരണം ചെയ്യും. തുണിസഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ് ഇത്തവണ കിറ്റിലുള്‍പെടുത്തിയിരിക്കുന്നത്.

ആഗസ്ത് 23, 24 തീയതികളില്‍ എഎവൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകള്‍ വിതരണം ചെയ്യും. ആഗസ്ത് 25, 26, 27 തീയതികളില്‍ പി എച് എച് (പിങ്ക്) കാര്‍ഡുടമകള്‍ക്കും ആഗസ്ത് 29, 30, 31 തീയതികളില്‍ എന്‍പിഎസ് (നീല) കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് നല്‍കും.
Aster_MIMS

Onam kit | ഓണക്കിറ്റ് വിതരണം ആഗസ്ത് 23 മുതല്‍ സെപ്റ്റംബര്‍ 7 വരെ

നേരത്തേ നിശ്ചയിച്ച തീയതിയില്‍ വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ കിറ്റുകള്‍ വാങ്ങാം. സെപ്റ്റംബര്‍ നാലിന് റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. എല്ലാ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്നുതന്നെ കിറ്റുകള്‍ കൈപ്പറ്റാന്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോര്‍ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഒഴിവാക്കാന്‍ മന്ത്രി അഭ്യര്‍ഥിച്ചു.

സപ്ലൈകോയുടെ 1400 പായ്കിങ് സെന്ററുകളില്‍ പായ്കിങ് പുരോഗമിക്കുകയാണ്. പരമാവധി 87 ലക്ഷം കിറ്റുകളുടെ വിതരണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 57 ലക്ഷം കിറ്റുകള്‍ വിതരണത്തിനു തയാറായി. പായ്കിങ് പുരോഗതി വിലയിരുത്തുന്നതിന് ദിവസവും ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗം നടക്കുന്നുണ്ട്. ഭക്ഷ്യ കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുന്നതിനു പ്രത്യേക സ്‌ക്വാഡുകളുമുണ്ട്.

ശര്‍കര വരട്ടിയുടെ ലഭ്യതക്കുറവ് കാരണം കുറച്ച് കിറ്റുകളില്‍ ചിപ്‌സ് ഉള്‍പെടുത്താനും തീരുമാനിച്ചു. സര്‍കാര്‍ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമസ്ഥാപനങ്ങളിലും ഭക്ഷ്യ കിറ്റുകള്‍ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വാതില്‍പ്പടിയായി എത്തിക്കും. ആദിവാസി ഊരുകളില്‍ ഭക്ഷ്യ കിറ്റ് വാതില്‍പ്പടിയായി വിതരണം നടത്തും. ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റമസാന്‍ തുടങ്ങിയ ഉത്സവ സീസണുകളില്‍ സ്‌പെഷല്‍ ഭക്ഷ്യ കിറ്റുകള്‍ വില്‍പന നടത്താനും സപ്ലൈകോ തീരുമാനിച്ചു.

കിറ്റിലെ സാധനങ്ങള്‍

കശുവണ്ടി പരിപ്പ് 50 ഗ്രാം, മില്‍മ നെയ്യ് 50 മില്ലി, ശബരി മുളക് പൊടി 100 ഗ്രാം, മഞ്ഞള്‍പ്പൊടി 100 ഗ്രാം, ഏലയ്ക്ക 20 ഗ്രാം, വെളിച്ചെണ്ണ 500 മില്ലി, തേയില 100 ഗ്രാം, ശര്‍കര വരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര 1 കിലോ, ചെറുപയര്‍ 500 ഗ്രാം, തുവരപ്പരിപ്പ് 250 ഗ്രാം, പൊടി ഉപ്പ് 1 കിലോ, തുണി സഞ്ചി എന്നീ ഇനങ്ങള്‍ അടങ്ങിയതാണ് ഓണക്കിറ്റ്.

Keywords: Distribution of free Onam kit through ration shops to commence from Aug 23, Thiruvananthapuram, News, Onam, Festival, Chief Minister, Pinarayi vijayan, Kerala.



നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia