Criticism | 'നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തി പുകയുന്നു; സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എകെ ഷാനിബും സിപിഎമ്മിലേക്ക്'
● ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്
● സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചത്
● പാലക്കാട് കെ എസ് യു മുന്‍ അധ്യക്ഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്
പാലക്കാട്: (KVARTHA) നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. ഡോ. പി സരിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എകെ ഷാനിബും സിപിഎമ്മില്‍ ചേരുമെന്ന വിവരമാണ് പുറത്തുവരുന്നത്.
രാവിലെ ഷാനിബ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തിലൂടെയാണ് ഷാനിബ് ഇക്കാര്യം അറിയിച്ചത്. പാലക്കാട്ടെ നിഷ് കളങ്കരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒറ്റിക്കൊടുക്കുവാന്‍ കൂട്ടുനില്‍ക്കാന്‍ കഴിയില്ല, ഒറ്റുകാര്‍ക്കെതിരെ മാധ്യമങ്ങളെ കാണുമെന്നാണ് അദ്ദേഹം അറിയിച്ചത്.
ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായപ്പോഴാണ് ഷാനിബ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. സരിനും ഷാനിബും ഒരുമിച്ചായിരുന്നു സെക്രട്ടറിമാരായി പ്രവര്‍ത്തിച്ചത്. പാലക്കാട് കെ എസ് യു മുന്‍ അധ്യക്ഷനായും ഷാനിബ് പ്രവര്‍ത്തിച്ചിട്ടുണ്ട്. സരിന് പുറമെ കെപിസിസി മുന്‍ സെക്രട്ടറി എന്‍കെ സുധീറും ഡിഎംകെയ്ക്ക് വേണ്ടി ചേലക്കരയില്‍ മത്സരിക്കുന്നുണ്ട്.
രണ്ട് മുന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കോണ്‍ഗ്രസിന് പാലക്കാട്ട് നേരിടേണ്ടി വരിക.
#AKShanib #KeralaPolitics #ByElection #Congress #CPM #Defection