Kerala BJP | കെ സുരേന്ദ്രന്റേത് ഒറ്റയാള്‍ പാര്‍ടി ശൈലിയെന്ന് വിമര്‍ശനം; 'ബിജെപിയില്‍ അതൃപ്തി'; സില്‍വര്‍ ലൈനിനെതിരെ വെയിലുകൊണ്ട് സമരം ചെയ്ത അണികളെ പെരുവഴിയിലാക്കി മറുകണ്ടം ചാടിയെന്ന് ആക്ഷേപം

 


-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) സില്‍വര്‍ ലൈന്‍ പദ്ധതി പേരുമാറ്റി സിപിഎം മെട്രോമാന്‍ ഇ ശ്രീധരനെ കളത്തിലിറക്കിയോടെ പിണറായി സര്‍കാരിന് അനുകൂലമായി കളം മാറ്റി ചവുട്ടിയ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നതായി സൂചന. നേരത്തെ കെ റെയിലിനെതിരെ സമരം ചെയ്തു വെയിലുകൊണ്ടവര്‍ വെറുതെയാവില്ലെന്ന് പ്രസംഗിച്ചു അണികളില്‍ ആത്മവിശ്വാസം നല്‍കിയ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പിണറായി സര്‍കാര്‍ ഉയര്‍ത്തിക്കാട്ടുന്ന വികസന മാതൃക ശരിവെച്ചുകൊണ്ടുളള ഇപ്പോഴുളള തകിടം മറിച്ചിലില്‍ അന്തം വിട്ടുനില്‍ക്കുകയാണ് പാര്‍ടി പ്രവര്‍ത്തകര്‍.
      
Kerala BJP | കെ സുരേന്ദ്രന്റേത് ഒറ്റയാള്‍ പാര്‍ടി ശൈലിയെന്ന് വിമര്‍ശനം; 'ബിജെപിയില്‍ അതൃപ്തി'; സില്‍വര്‍ ലൈനിനെതിരെ വെയിലുകൊണ്ട് സമരം ചെയ്ത അണികളെ പെരുവഴിയിലാക്കി മറുകണ്ടം ചാടിയെന്ന് ആക്ഷേപം

കെ റെയില്‍ വിരുദ്ധ സമരം നടത്തിയതിന് നിരവധി കേസുകളാണ് സംസ്ഥാനമാകെ യുവമോര്‍ച്ച, മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെയുളളത്. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിന്റെ മതില്‍ ചാടി കടന്നു മഞ്ഞകുറ്റി കുഴിച്ചിട്ട യുവമോര്‍ച്ച പ്രവര്‍ത്തകരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് അറസ്റ്റു ചെയ്തിരുന്നത്. വന്ദേഭാരത് വന്നതോടെ പുതിയ അതിവേഗ ട്രെയിന്‍ ആവശ്യമില്ലെന്നു പറഞ്ഞു രംഗത്തുവന്ന ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് കളംമാറ്റി ചവുട്ടിയതെന്നാണ് സൂചന.

കീഴാറ്റൂര്‍ സമരത്തിലും ഇതുതന്നെയായിരുന്നു അവസ്ഥ. വയല്‍ക്കിളികള്‍ക്കു പിന്‍തുണ പ്രഖ്യാപിച്ചു കൊണ്ടു കീഴാറ്റൂര്‍ വയലില്‍ സമരത്തിനിറങ്ങിയ പി കെ കൃഷ്ണദാസടക്കമുളള നേതാക്കള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി കണ്ണുരുട്ടിയപ്പോള്‍ കരയ്ക്ക് കയറുകയായിരുന്നുവെന്നാണ് അന്ന് വിമര്‍ശനം ഉയര്‍ന്നത്. പിന്നെ കീഴാറ്റൂര്‍ വയലിനെ കുറിച്ചു ഒരക്ഷരം 'കെജെപി' (കേരള ജനതാ പാര്‍ടി) ഉരിയാടിയിട്ടില്ലെന്നാണ് ആരോപണം. നന്ദിഗ്രാമില്‍ നിന്നും മണ്ണുകൊണ്ടു വന്ന് കീഴാറ്റൂരിലെത്തിച്ചു വയല്‍ക്കിളികളോടൊപ്പം നെല്‍വയല്‍ സംരക്ഷിക്കുമെന്ന് ദൃഢപ്രതിഞ്ജയെടുത്ത പാര്‍ടിയാണ് വയല്‍ക്കിളികളെ പെരുവഴിയിലാക്കി മറുകണ്ടം ചാടിയതെന്നും വിമര്‍ശനം ഉയര്‍ന്നു.

ഇതിന് സമാനമായി തന്നെയാണ് ഇപ്പോള്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരക്കാരെയും കൂടെ നിന്നുകൊണ്ടു ഒറ്റിക്കൊടുത്തതെന്നാണ് ആരോപണം. ഇതിനിടെ അതിവേഗ റെയില്‍പാത വിഷയത്തില്‍ കെ സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ശോഭാ സുരേന്ദ്രന്‍ തുറന്നടിച്ചത് പ്രവര്‍ത്തകരില്‍ അല്‍പം ആശ്വാസം പകര്‍ന്നിട്ടുണ്ട്. പാര്‍ടി ഒറ്റയാള്‍ പട്ടാളമല്ല. താനുള്‍പെടുന്ന സംസ്ഥാന കമിറ്റി ചേര്‍ന്നശേഷം പറയുന്നതാണ് ബിജെപിയുടെ നിലപാടെന്ന് സുരേന്ദ്രനെ ലക്ഷ്യമിട്ടും ശോഭ പറഞ്ഞിരുന്നു. പാര്‍ടി വേദി ലഭിക്കാത്ത സാഹചര്യത്തില്‍ മറ്റു പരിപാടികളിലൂടെ സജീവമാകാനും അത്തരം വേദിയില്‍ തനിക്ക് പറയേണ്ടത് പറയാനുമാണ് ശോഭയുടെ തീരുമാനമെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്.

ഔദ്യോഗികപക്ഷത്തോട് എതിര്‍പ്പുള്ള നേതാക്കളെ കൂട്ടുപിടിച്ചാണ് ഈ നീക്കം നടത്തുന്നതെന്നാണ് സൂചന. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഇ ശ്രീധരനോടൊപ്പം പിണറായി സര്‍കാരിനായി മറുകണ്ടം ചാടിയത് വരുംദിവസങ്ങളില്‍ ബിജെപി കേരളാഘടകത്തില്‍ അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപോര്‍ട് ഉണ്ട്. കെ സുരേന്ദ്രന്‍ പാര്‍ടിയില്‍ ഒതുക്കിയ ശോഭയോടൊപ്പം സന്ദീപ് വാര്യര്‍, കെ.പി ശ്രീശന്‍, എം ടി രമേശ് തുടങ്ങിയ നേതാക്കളുടെ വന്‍നിര തന്നെ അണിചേര്‍ന്നാല്‍ സുരേന്ദ്രന്റെ കസേരയ്ക്കു ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി തന്നെ ഇളക്കം തട്ടാന്‍ സാധ്യതയുണ്ട്.

Keywords: BJP, K Surendran, E Sreedharan, Silverline Project, Politics, Kerala News, Kannur News, Political News, Kerala Politics, Dissatisfaction in BJP against K Surendran's one-man party style.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia