Dispute | റോഡ് വികസനത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമാകുന്നു; പയ്യന്നൂരില്‍ പരാതിക്കാരുടെ കടകളുടെ പൂട്ടുകള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചതായി പരാതി
May 26, 2023, 20:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പയ്യന്നൂര്‍: (www.kvartha.com) മാതമംഗലം റോഡുവികസനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്. പെരുമ്പ- മാതമംഗലം റോഡ് വികസനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈകോടതിയില്‍ കേസിന് പോയവരുടെ കടകള്‍ തുറക്കാനാകാത്ത വിധം സിപിഎം പ്രവര്‍ത്തകരെന്ന് ആരോപിക്കുന്ന സംഘം പൂട്ടിന് പശ ഒഴിച്ച് നശിപ്പിച്ചു എന്നാണ് പരാതി.
കോറോം മുതിയലത്തെ എം ജയപാലന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയായ ആകാശ് സ്റ്റോറിന്റെ നാല് പൂട്ടുകളും മാരകമായ പശ ഒഴിച്ച് കട തുറക്കാന്‍ പറ്റാത്ത വിധത്തില്‍ നശിപ്പിച്ചു. സമീപത്തെ സി വി ദാമോദരന്റെ പലചരക്ക് കടയുടെ രണ്ടു പൂട്ടുകളും മാരകമായ പശകലര്‍ത്തി തുറക്കാന്‍ പറ്റാത്ത വിധം നശിപ്പിച്ച നിലയിലാണ്. വെളളിയാഴ്ച രാവിലെ ഏഴു മണിയോടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് തുറക്കാന്‍ പറ്റാത്ത വിധം പശപുരണ്ടത് കണ്ടത്.
തുടര്‍ന്ന് പയ്യന്നൂര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. എസ് ഐ എം വി ഷിജുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥല ഉടമകളില്‍ ചിലര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെ ഹൈകോടതിയില്‍ കേസും കൊടുത്തിരുന്നു.
കോടതി സ്റ്റേ നിലനില്‍ക്കെ സ്ഥലം ചിലര്‍ കയ്യേറിയതിന് പിന്നാലെ കുറച്ചു ദിവസങ്ങളായി കേസിന് പോയവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി സൈബര്‍ ആക്രമണം തുടരുകയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി വ്യാപാര സ്ഥാപനത്തിന് നേരെയുണ്ടായ അക്രമം.
മറ്റൊരു പരാതിയില്‍ സ്ഥലം ഉടമയായ മാതാവ് കേസ് കൊടുത്തതിന്റെ വിരോധത്തില്‍ സര്‍കാര്‍ ഉദ്യോഗസ്ഥനെ നിരന്തരം സമൂഹ മാധ്യമത്തിലൂടെ പോസ്റ്ററിട്ട് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കഴിഞ്ഞയാഴ്ച എക്സൈസ് ഉദ്യോഗസ്ഥന്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയ സംഭവവുമുണ്ടായിരുന്നു.
പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വീടുകള്‍ക്കും കടകള്‍ക്കും നേരെ അതിക്രമം നടത്തുമ്പോഴും പൊലീസ് കൂട്ടുനില്‍ക്കുകയാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. റിട. കേണല്‍ ഉള്‍പെടെയുളളവര്‍ക്ക് ഭീഷണി ഭയന്ന് സ്ഥലം മാറി പോകേണ്ട സാഹചര്യവും ഇവിടെയുണ്ടായിട്ടുണ്ട്.
Keywords: Dispute over road development is intensifying, Kannur, News, Dispute, Police, Allegation, Complaint, High Court, Stay Order, Social Media, Kerala.
കോറോം മുതിയലത്തെ എം ജയപാലന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കടയായ ആകാശ് സ്റ്റോറിന്റെ നാല് പൂട്ടുകളും മാരകമായ പശ ഒഴിച്ച് കട തുറക്കാന്‍ പറ്റാത്ത വിധത്തില്‍ നശിപ്പിച്ചു. സമീപത്തെ സി വി ദാമോദരന്റെ പലചരക്ക് കടയുടെ രണ്ടു പൂട്ടുകളും മാരകമായ പശകലര്‍ത്തി തുറക്കാന്‍ പറ്റാത്ത വിധം നശിപ്പിച്ച നിലയിലാണ്. വെളളിയാഴ്ച രാവിലെ ഏഴു മണിയോടെ കട തുറക്കാന്‍ എത്തിയപ്പോഴാണ് തുറക്കാന്‍ പറ്റാത്ത വിധം പശപുരണ്ടത് കണ്ടത്.
കോടതി സ്റ്റേ നിലനില്‍ക്കെ സ്ഥലം ചിലര്‍ കയ്യേറിയതിന് പിന്നാലെ കുറച്ചു ദിവസങ്ങളായി കേസിന് പോയവര്‍ക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി സൈബര്‍ ആക്രമണം തുടരുകയായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി വ്യാപാര സ്ഥാപനത്തിന് നേരെയുണ്ടായ അക്രമം.
മറ്റൊരു പരാതിയില്‍ സ്ഥലം ഉടമയായ മാതാവ് കേസ് കൊടുത്തതിന്റെ വിരോധത്തില്‍ സര്‍കാര്‍ ഉദ്യോഗസ്ഥനെ നിരന്തരം സമൂഹ മാധ്യമത്തിലൂടെ പോസ്റ്ററിട്ട് അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് കഴിഞ്ഞയാഴ്ച എക്സൈസ് ഉദ്യോഗസ്ഥന്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയ സംഭവവുമുണ്ടായിരുന്നു.
പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ വീടുകള്‍ക്കും കടകള്‍ക്കും നേരെ അതിക്രമം നടത്തുമ്പോഴും പൊലീസ് കൂട്ടുനില്‍ക്കുകയാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. റിട. കേണല്‍ ഉള്‍പെടെയുളളവര്‍ക്ക് ഭീഷണി ഭയന്ന് സ്ഥലം മാറി പോകേണ്ട സാഹചര്യവും ഇവിടെയുണ്ടായിട്ടുണ്ട്.
Keywords: Dispute over road development is intensifying, Kannur, News, Dispute, Police, Allegation, Complaint, High Court, Stay Order, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.