Dispute | വിവാഹിതന്‍ 18കാരിയുമായി ഒളിച്ചോടിയ കേസ്: ആര്യനാട് പൊലീസ് സ്റ്റേഷനില്‍ എസ് ഐക്ക് മുന്നില്‍ വച്ച് വനിതാ പൊലീസുകാര്‍ തമ്മില്‍ പൊരിഞ്ഞ വാക് തര്‍ക്കം; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രദേശവാസികള്‍

 


തിരുവനന്തപുരം: (www.kvartha.com) ആര്യനാട് പൊലീസ് സ്റ്റേഷനില്‍ വനിതാ എസ് ഐയുടെ മുന്നില്‍വെച്ച് വനിതാ പൊലീസുകാര്‍ തമ്മില്‍ പൊരിഞ്ഞ വാക് തര്‍ക്കം. ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷികളെ കോടതിയില്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടേയും തര്‍ക്കം. ഈ സമയം സ്റ്റേഷനിലുണ്ടായിരുന്ന പ്രദേശവാസികളില്‍ ചിലര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

Dispute | വിവാഹിതന്‍ 18കാരിയുമായി ഒളിച്ചോടിയ കേസ്: ആര്യനാട് പൊലീസ് സ്റ്റേഷനില്‍ എസ് ഐക്ക് മുന്നില്‍ വച്ച് വനിതാ പൊലീസുകാര്‍ തമ്മില്‍ പൊരിഞ്ഞ വാക് തര്‍ക്കം; ദൃശ്യങ്ങള്‍ പകര്‍ത്തി പ്രദേശവാസികള്‍

തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ആര്യനാട് സ്റ്റേഷന്‍ പരിധിയില്‍ ഒരു വിവാഹിതന്‍ പതിനെട്ട് വയസ്സുകാരിയുമായി ഒളിച്ചോടിയിരുന്നു. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും പൊലീസ് കണ്ടെത്തി. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എസ് ഐ വനിതാ പൊലീസുകാരില്‍ ഒരാളോട് നിര്‍ദേശിച്ചു. ഈ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത് എന്നാണ് അറിയുന്നത്.

ആരാണ് സീനിയര്‍, ജൂനിയര്‍ എന്നത് സംബന്ധിച്ച് ഇവര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു എന്നും സഹപൊലീസുകാര്‍ പറയുന്നു. ഇതാണ് പരസ്പരമുള്ള പോര്‍വിളികളിലേക്ക് നീങ്ങാനുള്ള കാരണം. 'എനിക്ക് സൗകര്യമില്ല ചെയ്യാന്‍' എന്നതുള്‍പെടെ പൊലീസുകാരില്‍ ഒരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇതുസംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എസ്ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Keywords: Dispute between women police officers in Aryanad station, Thiruvananthapuram, News, Police, Clash, Women, Eloped, Natives, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia