High Court | 4 വയസായിട്ടും പേരില്ല; വേര്‍പിരിഞ്ഞ് കഴിയുന്ന ദമ്പതികള്‍ മകളുടെ പേരിനെ ചൊല്ലി കലഹിച്ചപ്പോള്‍ ഒടുവില്‍ പേരിട്ടത് ഹെകോടതി
Oct 1, 2023, 07:35 IST
കൊച്ചി:(KVARTHA) നാലു വയസായിട്ടും കുഞ്ഞിന് പേരില്ല, ഇതു കാരണം സ്‌കൂളില്‍ ചേര്‍ക്കാനും പറ്റാത്ത അവസ്ഥ. ഒടുവില്‍ ഇടപെട്ട് ഹൈകോടതി. വേര്‍പിരിഞ്ഞു കഴിയുന്ന ദമ്പതികള്‍ മകളുടെ പേരിനെ ചൊല്ലി കലഹിച്ചതാണ് പ്രശ്‌നത്തിന് കാരണം. ഒടുവില്‍ കേസ് കോടതിയിലെത്തിയപ്പോള്‍ പേരില്ലാത്തത് കുഞ്ഞിന്റെ ഭാവിക്ക് ദോഷമാകുമെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി തന്നെ പേരിട്ടു. കോടതി സവിശേഷ അധികാരം ഉപയോഗിച്ചാണ് പേരിട്ടത്.
കുഞ്ഞിന്റെ ജനന സര്‍ടിഫികറ്റില്‍ പേരു നല്‍കിയിരുന്നില്ല. പേരില്ലാത്ത ജനന സര്‍ടിഫികറ്റ് സ്‌കൂള്‍ സ്വീകരിച്ചില്ല. അമ്മയോടൊപ്പമാണു നാലു വയസ്സുള്ള കുട്ടി. പേരു നിശ്ചയിച്ച് അമ്മ രെജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മാതാപിതാക്കള്‍ ഇരുവരും ഹാജരാകണമെന്നു രെജിസ്ട്രാര്‍ നിഷ്‌കര്‍ഷിച്ചു. എന്നാല്‍, മറ്റൊരു പേരു നല്‍കണമെന്നു പിതാവ് ആവശ്യപ്പെട്ടതോടെ തര്‍ക്കമായി. ഭാര്യ കുടുംബകോടതിയെ സമീപിച്ചെങ്കിലും റരെജിസ്‌ട്രേഷനു നടപടിയുണ്ടായില്ല. തുടര്‍ന്നാണു ഹൈകോടതിയെ സമീപിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷിതാവാണെന്നത് ഉള്‍പെടെയുള്ള 'പേരന്‍സ് പാട്രിയ' എന്ന നിയമാധികാരം പ്രയോഗിച്ചാണു മാതാവിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. പേരന്റ്‌സ് പാട്രിയ അധികാരം ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കളുടെയല്ല, കുട്ടിയുടെ അവകാശത്തിനാണു പരമ പ്രാധാന്യം നല്‍കേണ്ടതെന്നു കോടതി പറഞ്ഞു.
കുട്ടിക്കു പേരു വേണമെന്നതു തര്‍ക്കമില്ലാത്ത കാര്യമാണെന്നും ഇക്കാര്യത്തില്‍ ദമ്പതികള്‍ക്കും തര്‍ക്കമില്ലെന്നു കോടതി പറഞ്ഞു. തര്‍ക്കം തീര്‍ക്കാന്‍ കുട്ടിക്ക് മാതാവു നല്‍കിയ പേരിനൊപ്പം പിതാവിന്റെ പേരും ചേര്‍ക്കാന്‍ കോടതി നിര്‍ദേശം നല്‍കി. കുട്ടി ഇപ്പോള്‍ മാതാവിനൊപ്പം കഴിയുന്നതിനാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പേരിനു മുന്‍ഗണന നല്‍കാവുന്നതാണെന്നു കോടതി പരിഗണിച്ചു.
ഈ പേരില്‍ ഹര്‍ജിക്കാരിക്ക് പുതിയ അപേക്ഷ നല്‍കാം. മാതാപിതാക്കള്‍ രണ്ടുപേരുടെയും അനുമതി നിഷ്‌കര്‍ഷിക്കാതെ പേര് രെജിസ്റ്റര്‍ ചെയ്യാന്‍ രെജിസ്ട്രാര്‍ക്കും കോടതി നിര്‍ദേശം നല്‍കി. (സ്വകാര്യത മാനിച്ച് കുട്ടിയുടെ പേരു പരാമര്‍ശിച്ചിട്ടില്ല). പേര് രെജിസ്റ്റര്‍ ചെയ്യാന്‍ മാതാപിതാക്കളില്‍ ഒരാള്‍ മതിയെന്നും കോടതി പറഞ്ഞു.
ജനന മരണ രെജിസ്‌ട്രേഷന്‍ വ്യവസ്ഥകളില്‍ 'പേരന്റ്' എന്നാല്‍, മാതാവോ പിതാവോ മാത്രമാണെന്നും ചില അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇരുവരും ഒന്നിച്ച് എന്ന രീതിയില്‍ പരാമര്‍ശിക്കുന്നതെന്നും കോടതി പറഞ്ഞു. അതിനാല്‍, മാതാപിതാക്കളില്‍ ഒരാള്‍ക്കു കുട്ടിയുടെ പേര് രെജിസ്റ്റര്‍ ചെയ്യാനാവും. തിരുത്തണമെങ്കില്‍ മറ്റെയാള്‍ക്കു നിയമ നടപടി സ്വീകരിക്കാം എന്നും കോടതി പറഞ്ഞു.
കുട്ടിയുടെ കസ്റ്റഡി അവകാശമുള്ള രക്ഷിതാവിന് പേര് തിരുത്താമെന്ന 2016 ലെ സര്‍കുലര്‍ ഹൈകോടതി റദ്ദാക്കി. സംസ്ഥാന സര്‍കാരിന് ഇത്തരമൊരു സര്‍കുലര്‍ ഇറക്കാന്‍ അധികാരമില്ലെന്നു വ്യക്തമാക്കിയാണിത്.

Keywords: Dispute between parents regarding daughter's name; child was named by High Court, Kochi, News, High Court, Parents Clash, Daughter's Name, Controversy, Registration, Birth Certificate, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.