കാലടിയില്‍ സിപിഎം - സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം; 2 പേര്‍ക്ക് വെട്ടേറ്റു

 


കൊച്ചി: (www.kvartha.com 25.12.2021) എറണാകുളം കാലടിയില്‍ സിപിഎം - സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു. വെള്ളിയാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. 

കാലടിയില്‍ സിപിഎം - സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കം; 2 പേര്‍ക്ക് വെട്ടേറ്റു

കാലടി മരോട്ടിച്ചോട് സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റീന്‍ ബേബി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സിപിഐയുടെ ആരോപണം. സിപിഎം വിട്ട് പ്രവര്‍ത്തകര്‍ സിപിഐയിലേക്കെത്തിയതില്‍ തര്‍ക്കമുണ്ടായിരുന്ന പ്രദേശത്താണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

സിപിഐ ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തെ വാഹനങ്ങളും സംഘര്‍ഷത്തില്‍ തകര്‍ത്തു. ഇരുവിഭാഗവും ക്രിമിനല്‍ കേസിലെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. ഇവിടെ ഒരു മാസം മുമ്പ് സിപിഎമില്‍ നിന്ന് നാല്‍പതോളം പേര്‍ സിപിഐയിലേക്ക് മാറിയിരുന്നു. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെ തര്‍ക്കം തുടങ്ങി. പിന്നാലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി ബൈകുകള്‍ അടിച്ചു തകര്‍ത്തുവെന്നും പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്നുമാണ് സിപിഐ നേതാക്കള്‍ പറയുന്നത്.

സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ തൃശൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി. അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടി മുറിവ് സ്റ്റിച്ചിട്ട് പുറത്തേക്കിറങ്ങിയവരെ വീണ്ടും ആക്രമികളെത്തി തല്ലിയെന്നും സിപിഐ ആരോപിക്കുന്നു.

Keywords:  Dispute between CPM and CPI activists in Kalady; 2 injured, Kochi, News, Politics, Injured, Clash, CPM, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia