ചുമടെടുക്കുന്നതിനിടെ വാക്കേറ്റം; വീടിന് സമീപത്തെത്തിയ സംഘം ഗൃഹനാഥനെ കുത്തിക്കൊന്നു; ഭാര്യയ്ക്കും കുത്തേറ്റു

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.05.2019) ചുമടെടുക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ഗൃഹനാഥനെ കുത്തിക്കൊന്നു. കുതിരപ്പാലം സ്വദേശി രാധാകൃഷ്ണപിള്ള(54)യാണ് കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. ഭര്‍ത്താവിനെ ആക്രമിക്കുന്നത് തടയാനെത്തിയ ഭാര്യ പുഷ്പയ്ക്കും കുത്തേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചുമട്ടുജോലിക്കിടയില്‍ രാധകൃഷ്ണപിള്ള മറ്റ് ചിലരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. സന്ധ്യയോടെ ചിലര്‍ വീടിന് സമീപത്തേക്ക് എത്തുകയും വീണ്ടും വാക്കുതര്‍ക്കമുണ്ടാവുകയുമായിരുന്നു. ഇതിനിടയിലാണ് രാധാകൃഷ്ണന് കുത്തേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചുമടെടുക്കുന്നതിനിടെ വാക്കേറ്റം; വീടിന് സമീപത്തെത്തിയ സംഘം ഗൃഹനാഥനെ കുത്തിക്കൊന്നു; ഭാര്യയ്ക്കും കുത്തേറ്റു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thiruvananthapuram, Kerala, News, Stabbed, Death, Wife, Injured, Dispute at Work Place; House Owner Stabbed to Death. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia