'വാക്സിനെടുക്കാത്തതിൽ ഭൂരിഭാഗവും ഭരണാനുകൂല അധ്യാപകരോ?'; വിദ്യാഭ്യാസ മന്ത്രി പേര് വിവരങ്ങൾ പുറത്ത് വിടാത്തതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ ചർച കൊഴുക്കുന്നു
Dec 4, 2021, 20:29 IST
തിരുവനന്തപുരം: (www.kvartha.com 04.12.2021) സംസ്ഥാനത്ത് കോവിഡ് വാക്സിൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പുറത്തുവിട്ടതോടെ വിമർശനവും ശക്തമായി. ആദ്യഘട്ടത്തിൽ കണക്കെടുത്തപ്പോൾ അയ്യായിരത്തോളം അധ്യാപകർ വാക്സിനെടുക്കാതിരുന്നത് ഇപ്പോൾ 1707 പേരായി കുറഞ്ഞു. വാക്സിനെടുക്കാത്ത അധ്യാപക-അനധ്യാപകർ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണെന്ന് മന്ത്രി വാർത്താസമ്മേളനത്തി പറഞ്ഞു.
ആദ്യഘട്ടത്തിൽ അയ്യായിരത്തോളം അധ്യാപകരാണ് കേരളത്തിൽ വാക്സിൻ എടുക്കാതിരുന്നത്. ഇക്കാര്യം വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചശേഷം പൊതുസമൂഹത്തിൽ വലിയ ചർചയുണ്ടായി. കൂടൂതൽ പേർ വാക്സിൻ എടുക്കാൻ തയ്യാറായിയെന്നും മന്ത്രി പറഞ്ഞു.
1707 പേർ മാത്രമാണ് ഇനി വാക്സിൻ എടുക്കാനുള്ളത്. എൽപി, യുപി, ഹൈസ്കൂൾ വിഭാഗത്തിൽ 1066 അധ്യാപകരും 189 അനധ്യാപകരും വാക്സിൻ എടുക്കാനുണ്ട്. ഹയർസെകൻഡറിയിൽ 200 അധ്യാപകരും 23 അനധ്യാപകരും, വൊകേഷനൽ ഹയർസെകൻഡറിയിൽ 229 അധ്യാപകരും വാക്സിൻ എടുക്കാനുണ്ട്.
അതേ സമയം മന്ത്രി വാക്സിനെടുക്കാത്ത അധ്യാപകരുടെ പേര് വിവരങ്ങൾ പുറത്ത് വിടാത്തതിനെ ചൊല്ലി സാമൂഹ്യ മാധ്യമങ്ങളിൽ ചർച കൊഴുത്തു. വാക്സിനെടുക്കാത്തവരിൽ ഭൂരിഭാഗവും ഭരണാനുകൂല അധ്യാപക സംഘടനയിൽപ്പെട്ടവരാണെന്ന വിമർശനവും ശക്തമായി. അതു കൊണ്ടാണ് മന്ത്രി പേര് വിവരം പുറത്ത് വിടാതിരുന്നതെന്നതെന്ന വിമർശനമാണ് ചർചകൾക്കിടയാക്കിയിരിക്കുന്നത്.
വാക്സിനെടുക്കാത്ത സംഭവത്തിൽ ഒരു വിഭാഗത്തെ പ്രതികൂട്ടിൽ നിർത്തിയാണ് പ്രചാരണം നടത്തിവന്നിരുന്നതെന്നും എന്നാൽ അത് ശരിയല്ലെന്ന് ബോധ്യമായത് കൊണ്ടാണ് വിവരങ്ങൾ പുറത്ത് വിടുന്നതിൽ നിന്നും പിൻമാറാൻ അധികാരികൾ നിർബന്ധിതരായതെന്നും ചർചകളിൽ പലരും ചൂണ്ടിക്കാട്ടുന്നു. വിമർശനങ്ങളിൽ എത്ര മാത്രം സത്യമുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഭരണാനുകൂല അധ്യാപക സംഘടനകളുടെ നേതാക്കൾ അടക്കം വാക്സിനെടുത്തത്തവരിൽ ഉണ്ടെന്നതെന്നത് യാഥാർഥ്യമാണെന്നാണ് അധികൃതർ തന്നെ സൂചിപ്പിക്കുന്നത്.
അസുഖം, ശാരീരിക അവശതകൾ തുടങ്ങിയ കാരണങ്ങളാണ് പലരും വാക്സിൻ സ്വീകരിക്കാതെ മാറി നിൽക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളാൽ വാക്സിനെടുക്കാത്ത അധ്യാപകർ ഇതുമായി ബന്ധപ്പെട്ട രേഖകൾ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാക്കണം. അതല്ലെങ്കിൽ എല്ലാ ആഴ്ചയും ആർടി പിസിആർ പരിശോധന നടത്തി ഫലം ഹാജരാക്കണം, ഇല്ലെങ്കിൽ അവധിയെടുത്ത് വീട്ടിലിരിക്കണം എന്ന സന്ദേശമാണ് സർകാർ നൽകുന്നത്.

Keywords: Kerala, News, Thiruvananthapuram, COVID-19, Vaccine, Teachers, Government, Top-Headlines, Discussion on social media over non-disclosure of names of teachers who have not been vaccinated.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.