നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ വൈകാതെ പുനഃസ്ഥാപിക്കാന്‍ സാധ്യത; ഓണത്തിനുശേഷം പ്രതീക്ഷിക്കാം
Aug 22, 2021, 15:27 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 22.08.2021) നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ വൈകാതെ പുനഃസ്ഥാപിക്കാന്‍ സാധ്യതയെന്ന് റിപോര്‍ട്. ഓണത്തിനു ശേഷം സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന സൂചനയാണു അധികൃതര്‍ നല്‍കുന്നത്. യാത്രക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന പാസഞ്ചര്‍, മെമു സര്‍വീസുകളുടെ പട്ടിക റെയില്‍വേ ബോര്‍ഡ് വിവിധ സോണുകളില്‍ നിന്നു ശേഖരിച്ചിട്ടുണ്ട്. ഓഫിസ് ജീവനക്കാര്‍ ആശ്രയിക്കുന്ന പ്രധാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാണു മുന്‍ഗണന നല്‍കുകയെന്നാണ് വിവരം.
ദിവസവും റിസര്‍വേഷന്‍ ടികെറ്റുകള്‍ എടുക്കാനുള്ള ബുദ്ധിമുട്ടും അമിതമായ നിരക്കുകളും സ്ഥിരം യാത്രക്കാരെ വലയ്ക്കുന്നുണ്ട്. മറ്റു പല മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും റെയില്‍വേ സ്ഥിരം യാത്രക്കാര്‍ക്കു ടിക്കറ്റ് നിരക്കില്‍ ഇളവുകളൊന്നും നല്‍കുന്നില്ല. മെമു ട്രെയിനുകളിലും എക്സ്പ്രസ് ട്രെയിനുകളുടെ നിരക്കാണ് ഈടാക്കുന്നത്.
ഇപ്പോള്‍ പാസഞ്ചര്‍ ട്രെയിനുകളില്ലാത്ത തിരുവനന്തപുരം- കൊല്ലം, കൊല്ലം- പുനലൂര്‍, തിരുവനന്തപുരം-നാഗര്‍കോവില്‍, ഷൊര്‍ണൂര്‍- നിലമ്പൂര്‍ സെക്ഷനുകളില്‍ വൈകാതെ ട്രെയിനുകള്‍ ഓടിത്തുടങ്ങും. എറണാകുളം- ഗുരുവായൂര്‍- എറണാകുളം, എറണാകുളം- കായംകുളം (കോട്ടയം വഴി), പുനലൂര്‍-കന്യാകുമാരി, തിരുവനന്തപുരം- നാഗര്‍കോവില്‍ പാസഞ്ചറുകള്‍ എന്നിവയായിരിക്കും ആദ്യ ഘട്ടത്തില്‍ ഓടിക്കുക.
ലോക്ഡൗണിനു ശേഷം ഘട്ടം ഘട്ടമായി വിവിധ മേഖലകള്‍ തുറന്നെങ്കിലും പാസഞ്ചര്‍ ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് നടത്താന്‍ തുടങ്ങിയിട്ടില്ല. കൊല്ലം- എറണാകുളം (ആലപ്പുഴ വഴി), എറണാകുളം- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍- കണ്ണൂര്‍ മെമു സര്‍വീസുകളാണ് ഇപ്പോഴുള്ളത്.
കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്കു പതിവ് പാസഞ്ചര്‍ ട്രെയിനുകള്‍ ഇല്ലാതായതു ഇരട്ടപ്രഹരമായി. ഇന്ധന വില കൂടിയതിനാല്‍ ഇരുചക്ര വാഹനങ്ങളെ ആശ്രയിച്ചു ജോലിക്കു പോകാനും കഴിയുന്നില്ല. സീസണ് ടികെറ്റുകളും കൗന്‍ഡര്‍ ടികെറ്റുകളും പുനഃസ്ഥാപിക്കണമെന്നും മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ വേണമെന്നും യാത്രക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
Keywords: Discontinued passenger trains are likely to be restored soon, Kochi, News, Train, Passengers, ONAM-2021, Ticket, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

