Disciplinary action | കണ്ണൂരില്‍ മുസ്ലീം ലീഗില്‍ അച്ചടക്ക നടപടി: 2 ജില്ലാനേതാക്കളെ തല്‍സ്ഥാനത്തുനിന്നും നീക്കി
Aug 19, 2022, 20:50 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂരില്‍ പാര്‍ടിക്ക് സമാന്തരമായി സാംസ്‌കാരിക വേദി രൂപീകരിച്ചു പ്രവര്‍ത്തിച്ചതിന് രണ്ട് ജില്ലാ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി.
തീരുമാനം ലംഘിക്കുകയും ഗുരുതരമായ അച്ചടക്ക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന്റെ പേരില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രടറിമാരായ കെ പി താഹിര്‍ , എം പി എ റഹീം എന്നിവരെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ടി സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാനും തുടര്‍ന്ന് യുക്തമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന അധ്യക്ഷനോട് ശുപാര്‍ശ ചെയ്യാനും മുസ്ലിം ലീഗ് ജില്ലാ കമിറ്റിയോഗം തീരുമാനിച്ചു.
യു ഡി എഫ് കണ്ണൂര്‍ മണ്ഡലം കണ്‍വീനറായ കെപി താഹിറിനെ ഈ സ്ഥാനത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ പുതുതായി രൂപീകരിച്ച മുസ്ലിം സാംസ്‌കാരികവേദിയെന്ന സംഘടനയുമായി മുസ്ലിം ലീഗ് ജില്ലാ കമിറ്റിക്കോ പാര്‍ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം വ്യക്തമാക്കി.
പാര്‍ടിയുടെ അംഗീകാരമില്ലാത്തതും, പാര്‍ടിയുടെ നയപരിപാടികളും കര്‍മ പദ്ധതികളും സമാന രീതിയില്‍ നടപ്പിലാക്കുന്നതുമായ സാമുഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകളുമായി മുസ്ലിം ലീഗ് നേതാക്കളും ഭാരവാഹികളും പ്രവര്‍ത്തകരും സഹകരിക്കരുതെന്ന് യോഗം കര്‍ശന നിര്‍ദേശം നല്‍കി.
യോഗത്തില്‍ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദ് അധ്യക്ഷനായി. ജെനറല്‍ സെക്രടറി അഡ്വ അബ്ദുല്‍ കരീം ചേലേരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രടറി അബ്ദുര്‍ റഹ് മാന്‍ കല്ലായി, ജില്ലാ ഭാരവാഹികളായ വി പി വമ്പന്‍, അഡ്വ.എസ് മുഹമ്മദ്, എന്‍ എ അബൂബക്കര്‍ മാസ്റ്റര്‍, ടി എ തങ്ങള്‍, കെ വി മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, കെ ടി സഹദുള്ള, അഡ്വ.കെ എ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി എന്നിവര്‍ പങ്കെടുത്തു.
Keywords: Disciplinary action in Kannur Muslim League: 2 district leaders removed from their posts, Kannur, News, Politics, Muslim-League, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

