Disciplinary Action | ഭര്‍തൃമതിക്ക് വാട്സ് ആപിലൂടെ അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍ മാടായിയിലെ സി പി എം പ്രാദേശിക നേതാവിനെതിരെ അച്ചടക്ക നടപടി
Dec 22, 2023, 16:10 IST
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ഭര്‍തൃമതിയായ യുവതിക്ക് വാട്സ് ആപിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്ന സംഭവത്തില്‍ സി പി എം ലോകല്‍ കമിറ്റി അംഗത്തിനെതിരെ പാര്‍ടി നടപടി എടുത്തു. സി പി എം മാടായി ഏരിയാ കമിറ്റിക്ക് കീഴിലുള്ള ലോകല്‍ കമിറ്റിയംഗമായ പ്രാദേശിക നേതാവിനെതിരെയാണ് നടപടി സ്വീകരിച്ചത്. ഇയാളെ ഒരു വര്‍ഷത്തേക്ക് പാര്‍ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു.
സൃഹൃത്തിന്റെ ഭാര്യയ്ക്ക് വാട്സ് ആപിലൂടെ അശ്ലീല സന്ദേശമയച്ചതിനെ തുടര്‍ന്ന് സുഹൃത്ത് പാര്‍ടി മാടായി ഏരിയാ കമിറ്റിക്ക് പരാതി നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നാണ് സഹകരണ ബാങ്ക് ജീവനക്കാരന് കൂടിയായ പാര്‍ടി പ്രാദേശിക നേതാവിനെ ലോകല്‍ കമിറ്റിയില്‍ നിന്നും പാര്‍ടി ബ്രാഞ്ചില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.