SWISS-TOWER 24/07/2023

നിഷാദിന്റെ തിരോധാനം: നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച്

 


ADVERTISEMENT

കൂത്തുപറമ്പ്: (www.kvartha.com 01.11.2019) മമ്പറം പറമ്പായിയിലെ സ്വകാര്യബസ് ഡ്രൈവര്‍ നിഷാദിന്റെ തിരോധാന കേസില്‍ അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പറമ്പായിയിലെ സലീമിനെ (38) നുണപരിശോധന നടത്താന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് വിഭാഗം കൂത്തുപറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് കോടതിയില്‍ അപേക്ഷ നല്‍കി.

ഏഴുവര്‍ഷത്തോളം നീണ്ട അന്വേഷണത്തില്‍ വ്യക്തമായ തെളിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് കേസില്‍ പ്രതിയെ നുണപരിശോധനക്ക് വിധേയമാക്കാനുള്ള അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് സി ഐ ബി സുനുകുമാര്‍ ഇതിനായി കോടതിയില്‍ അപേക്ഷ നല്‍കിയത്.

2012 ഒക്ടോബര്‍ 21 മുതലായിരുന്നു നിഷാദിനെ കാണാതായത്. ഒരു ഫോണ്‍ വന്നതിനെ തുടര്‍ന്ന് രാത്രി വീട്ടില്‍നിന്നും പുറത്തേക്കിറങ്ങിയ നിഷാദിനെ പിന്നീട് കാണാതാവുകയായിരുന്നു. ലോക്കല്‍ പോലീസ് അന്വേഷണത്തില്‍ തുമ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ബംഗളൂരു സ്‌ഫോടന കേസില്‍ കര്‍ണാടക പോലീസിന്റെ അറസ്റ്റിലായ പറമ്പായിയിലെ സലീമിന്റെ നിര്‍ണായക വെളിപ്പെടുത്തലുണ്ടായത്.

നിഷാദിനെ കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് സംഘം സലീമിനെ നിഷാദ് തിരോധാന കേസില്‍ കസ്റ്റഡിയില്‍ വാങ്ങി ദിവസങ്ങളോളം ചോദ്യം ചെയ്യുകയും നിഷാദിന്റെ മൃതദേഹം കുഴിച്ചുമൂടിയെന്നു കരുതുന്ന നിഷാദിന്റെ വീടിന്റെ പരിസരം ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കി പരിശോധന നടത്തുകയും ചെയ്തിരുന്നു.

എന്നാല്‍, മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍പോലും കണ്ടെത്താനായിരുന്നില്ല. അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോള്‍ പ്രതിയെ നുണപരിശോധന നടത്താന്‍ അനുമതി തേടി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ നാലിന് കോടതി വാദം കേള്‍ക്കും. സലീം ബംഗളൂരു കേസില്‍പ്പെട്ട് ഇപ്പോള്‍ അഗ്രഹാര ജയിലിലാണുള്ളത്.

നിഷാദിന്റെ തിരോധാനം: നുണപരിശോധനയ്ക്ക് വിധേയമാക്കാന്‍ ക്രൈംബ്രാഞ്ച്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, Missing, Police, Crime Branch, Court, Disappearance of Nishad: Crime branch to do polygraph test
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia