SWISS-TOWER 24/07/2023

Crime | 'കണ്ണൂരിൽ വികലാംഗനായ വയോധികനെ മരുമകൻ വെട്ടിക്കൊന്നു'

 


ADVERTISEMENT

കണ്ണൂർ: (KVARTHA) വയോധികൻ വെട്ടേറ്റ് മരിച്ചു. ആലക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വികലാംഗനായ അമ്മാവനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഉദയഗിരി പുല്ലരിയിലെ കൂമ്പുക്കൽ തങ്കച്ചൻ എന്നു വിളിക്കുന്ന ദേവസ്യ (76) യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ആലക്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
  
Crime | 'കണ്ണൂരിൽ വികലാംഗനായ വയോധികനെ മരുമകൻ വെട്ടിക്കൊന്നു'

ദേവസ്യ രണ്ട് കാലുകൾക്കും സ്വാധീനമില്ലാത്തയാളാണ്. ഉദയഗിരി തൊമരകാട് ഞായറാഴ്ച വൈകുന്നേരം ആറുമണിയോടുകൂടിയാണ് സംഭവം നടന്നതെന്നാണ് വിവരം. ഇരുകാലുകൾക്കും സ്വാധീനം ഇല്ലാത്ത ദേവസ്യ കുമ്പുക്കൽ (76) എന്നയാളെ ഇയാളുടെ സഹോദരി പുത്രനായ ഷൈൻ മോൻ എന്നയാൾ കോടാലി കൊണ്ട് വെട്ടുകയും കല്ലെടുത്ത് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വീട്ടിൽ നിന്നും വലിയ ബഹളം കേട്ടതായി അയൽവാസികൾ പറഞ്ഞു. 7 .30 നാണ് പ്രദേശവാസികൾ കൊല നടന്ന വിവരമറിയുന്നത്. ഉടൻതന്നെ പൊലീസിലും അറിയിച്ചു. തുടർന്ന് പൊലിസെത്തി ഇൻക്വസ്റ്റ് നടത്തി ആംബുലൻസിൽ മൃതശരീരം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഇവരുടെ സഹോദരി പുത്രനായ ഷൈമോൻ എന്നയാളെ ആലക്കോട് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കുടുംബ വഴക്കാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പ്രതിയെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ള പ്രതിയെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.
Aster mims 04/11/2022

Keywords:  Kannur, Kerala,News, News-Malayalam-News, 'Disabled elderly man hacked to death by son-in-law in Kannur'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia