Director Siddique | ഹൃദയാഘാതത്തെ തുടര്‍ന്ന് സംവിധായകന്‍ സിദ്ദീഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Aug 7, 2023, 19:44 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ഹൃദയാഘാതത്തെ തുടര്‍ന്ന് ചലച്ചിത്ര സംവിധായകന്‍ സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. ന്യൂമോണിയ ബാധയും കരള്‍ രോഗബാധയും മൂലം ഏറെ നാളായി അദ്ദേഹം ചികിത്സയില്‍ കഴിയുകയായിരുന്നു.
അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച വൈകിട്ട് മൂന്നുമണിയോടെ ഹൃദയാഘാതം അനുഭവപ്പെടുന്നത്. സിദ്ദീഖിന്റെ നില ഗുരുതരമാണെന്നാണ് വിവരം. നിലവില്‍ എഗ്മോ സപോര്‍ടിലാണ് അദ്ദേഹം ഉള്ളതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ മെഡികല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് സിദ്ദീഖിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തും.
Keywords: Director Siddique Hospitalized In Critical Condition After Suffering Heart Attack, Kochi, News, Director Siddique Hospitalized, Heart Attack, Critical Condition, Treatment, Medical Board, Meeting, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

