Allegation | രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് സംവിധായകൻ മനോജ് കാന
* സിനിമയുടെ പേരും വർഷവും നടി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി നടപടിയാണ് വേണ്ടത്
കണ്ണൂർ: (KVARTHA) സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമി അംഗവും സംവിധായകനുമായ മനോജ് കാന പറഞ്ഞു. ബംഗാൾ നടിയുടെ ആരോപണം ഗൗരവം ഉള്ളതാണ്. സിനിമയുടെ പേരും വർഷവും നടി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി നടപടിയാണ് വേണ്ടത്. ഹേമാ കമ്മറ്റി റിപ്പോർട്ട്മേൽ അമ്മയുടെ പ്രതികരണം അത്ഭുതം ഉളവാക്കുന്നതാണ്...
കണ്ണൂർ: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുന്നത് ധാർമികമായി ശരിയല്ലെന്ന് ചലച്ചിത്ര അക്കാദമി അംഗവും സംവിധായകനുമായ മനോജ് കാന പറഞ്ഞു. ബംഗാൾ നടിയുടെ ആരോപണം ഗൗരവം ഉള്ളതാണ്. സിനിമയുടെ പേരും വർഷവും നടി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി നടപടിയാണ് വേണ്ടത്. ഹേമ കമ്മറ്റി റിപ്പോർട്ട്മേൽ അമ്മയുടെ പ്രതികരണം അത്ഭുതം ഉളവാക്കുന്നതാണ്.
സമാന്തര സിനിമകളിൽ അല്ല, വാണിജ്യ സിനിമകളിലാണ് ഇത്തരം പ്രവണതകൾ ഉള്ളത്. ഇനി വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്നും മനോജ് കാന പ്രതികരിച്ചു.
എന്നാൽ ഇതിനിടെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്നെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം തെളിഞ്ഞാൽ നടപടി എടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ മുന്നറിയിപ്പുനൽകി. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 'തെറ്റ് ആര് ചെയ്താലും സർക്കാർ സംരക്ഷിക്കില്ല. ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെയുള്ള ആരോപണം തെളിഞ്ഞാൽ നടപടി ഉറപ്പ്' – എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.
കഴിഞ്ഞ ദിവസമാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് നടി വെളിപ്പെടുത്തുന്നത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ കഴിഞ്ഞത് പേടിച്ചാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
'സിനിമയുടെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി ഉണ്ടായിരുന്നു. പ്രൊഡ്യൂസറാണ് ക്ഷണിച്ചത്. ഞാനവിടെ ചെല്ലുമ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. റൂമിലെത്തിയതും രഞ്ജിത്ത് കൈയിൽ തൊട്ട് വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കി. പെട്ടന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല', – എന്നായിരുന്നു ശ്രീലേഖയുടെ പ്രതികരണം.