ദിലീപിന്റെ കുമരകത്തെ ഭൂമി മറിച്ചു വിറ്റത് പത്തു കോടി രൂപക്ക്; ഇടനില നിന്നതിന്റെ കമ്മീഷന്‍ ചോദിച്ച് വീട്ടിലെത്തിയ ബ്രോക്കറെ ദീലീപ് ഭീഷണിപ്പെടുത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കുമരകം: (www.kvartha.com 19/07/2017) നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് കുമരകത്ത് വാങ്ങിയ ഭൂമി മറിച്ചു വിറ്റത് പത്തു കോടി രൂപക്ക്. സര്‍ക്കാര്‍ ഭൂമി കൈയേറിയായിരുന്നു വില്‍പനയെന്ന് ആരോപണം ഉയര്‍ന്നതോടെ ഇത് അന്വേഷിക്കാന്‍ റവന്യൂമന്ത്രി കോട്ടയം ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

പ്രാഥമികരേഖകള്‍ പരിശോധിച്ച കലക്ടര്‍ അടിയന്തരമായി അന്വേഷിച്ച് വസ്തുത അറിയിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ സ്ഥലം അളക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ഇതിനുശേഷം റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. സ്ഥലം വില്‍പനയ്ക്കു ഇടനില നിന്നതിന്റെ കമ്മീഷന്‍ ചോദിച്ച് ആലുവയിലെ വീട്ടിലെത്തിയ ബ്രോക്കറെ ദീലീപ് ഭീഷണിപ്പെടുത്തിയിരുന്നു. ബ്രോക്കര്‍ക്ക് പത്തുകോടി രൂപയുടെ രണ്ടു ശതമാനം കമ്മിഷനായി നല്‍കാമെന്ന ധാരണയിലായിരുന്നു കച്ചവടം. സെന്റിന് 70,000 രൂപക്ക് വാങ്ങിയ കുമരകത്തെ സ്ഥലം മൂന്നു ലക്ഷം രൂപക്കാണ് മറിച്ചുവിറ്റത്. മൂന്ന് ഏക്കര്‍ 31 സെന്റ് സ്ഥലം 2005ല്‍ വാങ്ങുകയും 2007 ല്‍ ദുബൈ ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന മുംബൈ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് പുറമ്പോക്കായ മൂന്നുസെന്റും ചേര്‍ത്തു വില്‍ക്കുകയുമായിരുന്നു.

ദിലീപിന്റെ കുമരകത്തെ ഭൂമി മറിച്ചു വിറ്റത് പത്തു കോടി രൂപക്ക്; ഇടനില നിന്നതിന്റെ കമ്മീഷന്‍ ചോദിച്ച് വീട്ടിലെത്തിയ ബ്രോക്കറെ ദീലീപ് ഭീഷണിപ്പെടുത്തി

സെന്റിന് 96,000 രൂപയ്ക്കാണ് ദിലീപ് സ്ഥലം വാങ്ങിയതെന്ന് നാട്ടിലുള്ളവര്‍ പറയുന്നു. വില കുറച്ചാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ഥലം വില്‍പനയിലും സമാന രീതിയിലുള്ള വെട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആരോപണമുണ്ട്. വിലകുറച്ച് ആധാരം രജിസ്റ്റര്‍ ചെയ്തത് സംബന്ധിച്ചും റവന്യു വകുപ്പ് അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്. കുമരകം നസ്രത്ത് പള്ളിക്കു സമീപം ബ്ലോക്ക് നമ്പര്‍ 12ല്‍ സര്‍വ്വേ നമ്പര്‍ 190/1 ഉം തണ്ടപ്പേര്‍ നമ്പര്‍ 7139 ഉം ആയി ഒരു ഹെക്ടര്‍ 33 ആര്‍ 89 സ്‌ക്വയര്‍ മീറ്റര്‍ ഭൂമി 2005ലാണ് ദിലീപ് വാങ്ങിയത്. ട്വന്റി ട്വന്റി സിനിമയുടെ നിര്‍മ്മാണത്തിന്റെ ആവശ്യത്തിനായാണ് സ്ഥലം വിറ്റതെന്നാണ് സൂചന. വാഹനം കടന്നു വരാന്‍ സൗകര്യമില്ലാതിരുന്നതും സ്ഥലം വില്‍ക്കുന്നതിനു കാരണമായി പറയുന്നുണ്ട്.

ഭൂമിയോടു ചേര്‍ന്ന കായല്‍ തീരം 45 മീറ്റര്‍ നീളം കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഇത് ദിലീപ് കയ്യേറിയതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വേമ്പനാട്ട് കായലോരത്തെ കൈയേറിയ മൂന്നേ
മുക്കാല്‍ സെന്റ് സ്ഥലത്തിന് 25 ലക്ഷം രൂപ വിലമതിക്കുമെന്നാണ് പറയുന്നത്. മുമ്പ് നെല്‍കൃഷി ചെയ്തിരുന്ന ഈ സ്ഥലം റവന്യൂ രേഖകളില്‍ ഇപ്പോഴും നിലമാണ്. രജിസ്‌ട്രേഷന്‍ സമയത്ത് കോട്ടയം സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ ദിലീപും മുംബൈ കമ്പനിയുടെ ഉടമകളും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും പിന്നീട് പ്രശനങ്ങള്‍ പരിഹരിച്ച് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം രജിസ്‌ട്രേഷന്‍ നടത്തുകയുമായിരുന്നു. കൈയ്യേറ്റം ഉണ്ടെന്ന് കണ്ടെത്തിയ ഭൂമി യാതൊരു തടസവുമില്ലാതെ ദിലീപിന് വിറ്റഴിക്കാന്‍ കഴിഞ്ഞതിലും ദുരൂഹതയുണ്ട്. ഇതിനായി ദിലീപിനെ റവന്യൂ വകുപ്പ് വഴിവിട്ട് സഹായിച്ചതായി ആരോപണമുണ്ട്. ഭൂമി ഇടപാടില്‍ പരാതിയുമായി രംഗത്തെത്തിയ പരിസ്ഥിതി പ്രവര്‍ത്തകരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Dileep, Minister, District Collector, Kottayam, Threatened, Attack, Case, Report, News, Kerala, Dileep threatened broker for asking commission.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia