SWISS-TOWER 24/07/2023

Shooting | ദിലീപും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഗോകുലം മൂവീസിന്റെ  ഭ. ഭ. ബ യുടെ ചിത്രീകരണം ജൂലൈ 14 ന് കോയമ്പത്തൂരില്‍ ആരംഭിക്കുന്നു

 
Dileep and Vineeth Sreenivasan reunite for 'Bha Bha Bha' shooting begins on July 14 in Coimbatore, Ernakulam, News, 'Bha Bha Bha,  Shooting, Dileep, Vineth Sreenivasan, Entertainment, Kerala News
Dileep and Vineeth Sreenivasan reunite for 'Bha Bha Bha' shooting begins on July 14 in Coimbatore, Ernakulam, News, 'Bha Bha Bha,  Shooting, Dileep, Vineth Sreenivasan, Entertainment, Kerala News


ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കര്‍

വിശാലമായ കാന്‍വാസില്‍ വലിയ മുതല്‍ മുടക്കിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്

കൊച്ചി: (KVARTHA) ദിലീപും വിനീത് ശ്രീനിവാസനും കേന്ദ്രകഥാപാത്രങ്ങളില്‍ എത്തുന്ന ഗോകുലം മൂവീസിന്റെ  ഭ. ഭ. ബ യുടെ ചിത്രീകരണം ജൂലൈ 14 ന് കോയമ്പത്തൂരില്‍ ആരംഭിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇത്തരത്തിലൊരു കൗതുകകരമായ കോമ്പിനേഷന്‍ മലയാളത്തില്‍ ഇതാദ്യമാണെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

Aster mims 04/11/2022

ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം നവാഗതനായ ധനഞ്ജയ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി പ്രവര്‍ത്തിച്ച് കൊണ്ടാണ് ധനഞ്ജയ് യുടെ സംവിധാന രംഗത്തേക്കുള്ള കടന്നുവരവ്. മാസ് ഫണ്‍ ആക്ഷന്‍ അഡ്വഞ്ചര്‍ മാഡ് നെസ് (Madness) ജോണറി
ലുള്ള ഒരു സിനിമയായിരിക്കുമിതെന്നും അണിയറ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

വലിയ മുതല്‍ മുടക്കില്‍ വിശാലമായ കാന്‍വാസില്‍ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍ ധ്യാന്‍ ശ്രീനിവാസന്‍, സിദ്ധാര്‍ഥ് ഭരതന്‍, ബാലു വര്‍ഗീസ്, ബൈജു സന്തോഷ്, അശോകന്‍, സലിം കുമാര്‍, ജ. സുരേഷ് കുമാര്‍, ബിജു പപ്പന്‍, ദേവന്‍, വിജയ് മേനോന്‍, നോബി, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്ണ, റെഡിന്‍ കിംഗ് സിലിത്രമിഴ്), കോട്ടയം രമേഷ്, ശമീര്‍ ഖാന്‍ (പ്രേമലു ഫെയിം) ഷിന്‍സ്, ശരണ്യ പൊന്‍ വണ്ണന്‍, നൂറിന്‍ ശെരീഫ്, ധനശ്രീ, ലങ്കാ ലഷ്മി എന്നിവര്‍ക്കൊപ്പം പ്രശസ്ത കോറിയോഗ്രാഫര്‍ ശാന്തി കുമാര്‍ എന്നിവരാണ്.

ഈ ചിത്രത്തിലെ കോറിയോ ഗ്രാഫി കൈകാര്യം ചെയ്യുന്നതും ശാന്തി കുമാറാണ്. ദമ്പതികളായ ഫാഹിം സഫറും - നടി നൂറിന്‍ ശെരീഫുമാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൈതപ്രം, വിനായക് ശശികുമാര്‍, മനു മഞ്ജിത്ത്, എന്നിവരുടെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ശാന്‍ റഹ്‌മാനാണ്.

ഛായാഗ്രഹണം - അരുണ്‍ മോഹന്‍, എഡിറ്റിംഗ് - രഞ്ജന്‍ ഏബ്രഹാം. കലാസംവിധാനം - നിമേഷ് താനൂര്‍, കോ-പ്രൊഡ്യൂസേഴ്‌സ് - വിസി പ്രവീണ്‍, ബൈജു ഗോപാലന്‍. എക്‌സിക്കുടീവ് പ്രൊഡ്യൂസര്‍ - കൃഷ്ണമൂര്‍ത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുരേഷ് മിത്രക്കരി. കോയമ്പത്തൂര്‍,പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia