ജഡ്ജിക്കെതിരായ പരാമര്‍ശം; കെ സുധാകരന്‍ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി
May 1, 2021, 13:33 IST
കൊച്ചി: (www.kvartha.com 01.05.2021) കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ എം പിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിന്റെ അനുമതി. ഹൈകോടതി അഭിഭാഷകനായ ജനാര്‍ദന ഷേണായിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.
അതേസമയം തന്റെ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യമായി ഒന്നുമില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു. തന്നെ ശിക്ഷിക്കാന്‍ കോടതിക്ക് ആകില്ലെന്ന് വിശ്വാസമുണ്ട്. അന്നത്തെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും തിരുത്ത് വേണ്ടെന്നും കോടതിയലക്ഷ്യ നടപടിക്ക് അനുമതി നല്‍കിയതിന് പിന്നാലെ സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
Keywords: India Covid crisis: Australia threatens jail for those breaching travel ban, Kochi, News, Politics, K. Sudhakaran, High Court of Kerala, Criticism, Kerala.
ഷുഹൈബ് വധക്കേസില്‍ സുധാകരന്‍ ഹൈകോടതിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് കോടതിയലക്ഷ്യ നടപടി. 2019 ഓഗസ്റ്റിലാണ് ചീഫ് ജസ്റ്റിസ് അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയത്.
ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയായിരുന്നു സുധാകരന്റെ വിവാദ പരാമര്‍ശം. വിധി പ്രസ്താവിച്ച ജഡ്ജിക്ക് തലയ്ക്ക് വെളിവുണ്ടോയെന്നും ഇത്തരം മ്ലേച്ഛകരമായ വിധി ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നുമായിരുന്നു കണ്ണൂരിലെ ഒരു പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ സുധാകരന്‍ പറഞ്ഞത്. ഈ പരാമര്‍ശത്തിലാണ് ഹൈകോടതിയുടെ ഉത്തരവ് പ്രകാരം നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. അതേസമയം തന്റെ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യമായി ഒന്നുമില്ലെന്ന് സുധാകരന്‍ പ്രതികരിച്ചു. തന്നെ ശിക്ഷിക്കാന്‍ കോടതിക്ക് ആകില്ലെന്ന് വിശ്വാസമുണ്ട്. അന്നത്തെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും തിരുത്ത് വേണ്ടെന്നും കോടതിയലക്ഷ്യ നടപടിക്ക് അനുമതി നല്‍കിയതിന് പിന്നാലെ സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
Keywords: India Covid crisis: Australia threatens jail for those breaching travel ban, Kochi, News, Politics, K. Sudhakaran, High Court of Kerala, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.